ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

രക്തസ്രാവം നാലു ദിവസം മാത്രമായാല്‍?സാധാരണ സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവം ഉണ്ടാവുന്നത്‌ ആറ്‌-ഏഴ്‌ ദിവസമാണല്ലോ. അധികരിച്ചാല്‍ പതിനഞ്ച്‌ ദിവസം. എന്നാല്‍ ചില സ്‌ത്രീകള്‍ക്ക്‌ നാല്‌ ദിവസം മാത്രം ആര്‍ത്തവം ഉണ്ടാകുന്നു. ഇവര്‍ക്ക്‌ ശുദ്ധിയായി നിസ്‌കാരവും നോമ്പും നിര്‍വഹിച്ചുകൂടെ. അതല്ല, ഏഴാം ദിവസത്തേക്ക്‌ കാത്തിരിക്കേണ്ടതുണ്ടോ?


സുനിത മഞ്ചേരി


ആര്‍ത്തവം ഏറ്റവും ചുരുങ്ങിയത്‌ ഏഴു ദിവസമായിരിക്കുമെന്നോ അതിനേക്കാള്‍ കുറഞ്ഞ കാലയളവില്‍ മാത്രമുണ്ടാകുന്ന രക്തസ്രാവം ആര്‍ത്തവമായി ഗണിക്കാവുന്നതല്ലെന്നോ ഖുര്‍ആനിലും പ്രാമാണികമായ ഹദീസിലും പറഞ്ഞിട്ടില്ല. നാലു ദിവസം കഴിയുന്നതോടെ രക്തസ്രാവം നിലച്ചുപോയാല്‍ കുളിച്ചു നമസ്‌കരിക്കേണ്ടതാണ്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers