``എന്താണ് സ്‌നേഹത്തിന്റെ ലക്ഷണം. പ്രവാചക സ്‌നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണവും അനുകരണവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നബീ, പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും. അപ്പോള്‍ നബിചര്യ ജീവിതത്തില്‍ പകര്‍ത്തണം. മനോധര്‍മങ്ങളില്‍ നബിയെ അനുകരിക്കണം. അതാണ് സ്‌നേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം. തിരുനബി അനസുബ്‌നു മാലിക് എന്ന ശിഷ്യനു നല്‌കിയ ഉപദേശം കാണുക: കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. അതെന്റെ ചര്യയില്‍ പെട്ടതാണ്. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്‌നേഹിച്ചു. എന്നെ ആരെങ്കിലും സ്‌നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായി.'' -കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ലേഖനത്തില്‍ നിന്ന് (മാധ്യമം -2010 ഫെബ്രുവരി 15)
നബിചര്യ പിന്‍പറ്റലാണ് പ്രവാചകസ്‌നേഹമെങ്കില്‍ ഇന്ന് സുന്നികള്‍ അനുഷ്‌ഠിക്കുന്ന നബിദിനമടക്കമുള്ള പല ആചാരങ്ങളും മാറ്റേണ്ടതല്ലേ?
പി അലി അബ്‌ദുര്‍റസ്സാഖ് ഓമശ്ശേരി
പ്രവാചക സ്‌നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണമാണെന്ന് എഴുതിയതിനോട് നീതി പുലര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ മുസ്‌ലിയാരും അനുയായികളും ഒന്നാമതായി ചെയ്യേണ്ടത് നബിദിനാഘോഷം എന്ന അനാചാരം അവസാനിപ്പിക്കുകയാണ്. താന്‍ പഠിപ്പിച്ച മതത്തിലുള്ളതല്ലാത്ത ഏത് നൂതന ആചാരവും തള്ളിക്കളയണമെന്ന് നബി(സ) കല്‌പിച്ചത് അനുസരിച്ചുകൊണ്ടാണ് സുന്നികളെന്ന് അവകാശപ്പെടുന്നവര്‍ അദ്ദേഹത്തോട് സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. പ്രഥമ ലക്ഷണമായ അനുസരണം ഒഴിവാക്കിക്കൊണ്ടാണ് പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുന്നതെങ്കില്‍ അത് ഒരു ലക്ഷണം കെട്ട ആചാരമേ ആവുകയുള്ളൂ.
0 അഭിപ്രായങ്ങള്‍:
Post a Comment