പ്രത്യേക പുണ്യം ലഭിക്കുമെന്ന വിശ്വാസമില്ലെങ്കിലും സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും വാര്‍ഷികം മുജാഹിദുകളും ആഘോഷിക്കാറുണ്ടല്ലോ? ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പ്രതിഫലം ലഭിക്കരുതെന്ന് മുജാഹിദുകള്‍ക്ക് കടുംപിടുത്തവുമില്ല. ആ അര്‍ഥത്തില്‍ മുഹമ്മദ് നബിയുടെ ജന്മദിനമോ, മാസമോ പ്രത്യേക ദിനാഘോഷം എന്ന പേരില്‍ നടത്തി അദ്ദേഹത്തിന്റെ യഥാര്‍ഥ ആശയം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ നമുക്ക് ഉപയോഗിക്കുന്നതില്‍ തെറ്റുകാണേണ്ടതുണ്ടോ?
ഇ കെ ശൗക്കത്തലി - ഓമശ്ശേരി
വിശുദ്ധ ഖുര്‍ആനില്‍ ഇബ്‌റാഹീം നബി(അ)യെ സംബന്ധിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ട്. അദ്ദേഹത്തിന്റെ ആദര്‍ശം പിന്തുടരാനുള്ള ആഹ്വാനവും ഖുര്‍ആനിലുണ്ട്. എന്നാല്‍ ആ പ്രവാചകശ്രേഷ്‌ഠന്റെ യഥാര്‍ഥ ആദര്‍ശം ജനങ്ങള്‍ക്ക് അറിയിച്ചുകൊടുക്കാനുള്ള സന്ദര്‍ഭമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കുക എന്നൊരു സമ്പ്രദായം മുഹമ്മദ് നബി(സ) നടപ്പാക്കിയിട്ടില്ല. അങ്ങനെയൊരു ദിനാചരണം കൂടാതെ തന്നെ ഇബ്‌റാഹീം നബി(അ)യുടെ അധ്യാപനങ്ങള്‍ മുഹമ്മദ് നബി(സ)യും ഉത്തമശിഷ്യന്മാരും എക്കാലത്തും സ്വീകരിച്ചു പ്രാവര്‍ത്തികമാക്കിപ്പോന്നിട്ടുണ്ട്. മുഹമ്മദ് നബി(സ)യുടെ ജീവിതമാതൃക സഹാബികള്‍ പഠിച്ചതും പഠിപ്പിച്ചതും ജന്മദിനത്തോടനുബന്ധിച്ചല്ല. ദൈനം ദിന ജീവിതത്തില്‍ പലതവണ പ്രവാചകനെ അനുസ്‌മരിക്കുകയും അദ്ദേഹത്തിന്റെ മാതൃക പിന്തുടരുകയുമാണ് അവര്‍ ചെയ്‌തത്. നബി(സ)യെ ഒരു ഏക്‌ദിന്‍ കാ പ്രവാചകനാക്കി ന്യൂനീകരിക്കുന്നതിനോട് മുജാഹിദുകള്‍ക്ക് യോജിക്കാന്‍ കഴിയില്ല. എല്ലാ പ്രഭാഷണങ്ങളിലും ഖുത്വ്‌ബകളിലും ലേഖനങ്ങളിലും അദ്ദേഹത്തിന്റെ യഥാര്‍ഥ അധ്യാപനങ്ങളാണ് മുജാഹിദുകള്‍ വിശീദകരിക്കുന്നത്.
0 അഭിപ്രായങ്ങള്‍:
Post a Comment