ഗര്‍ഭിണിയായ സ്ത്രീയോ അവളുടെ ഭര്‍ത്താവോ ബലിമൃഗത്തെ അറുക്കാന്‍ പാടില്ലെന്ന് അല്ലാഹുവോ റസൂലോ(സ) വിലക്കിയിട്ടില്ല. അതിനാല്‍ ഈ വിഷയത്തില്‍ ആശങ്ക പുലര്‍ത്തുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. എന്നാലും അറുക്കാന്‍ മറ്റൊരാളെ ഏല്പിക്കുന്നതില് അപാകതയില്ല. ഹജ്ജ്വേളയില്‍ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയ ഒട്ടകങ്ങളെ അറുക്കാന്‍ നബി(സ) മരുമകന് അലി(റ)യോട് കല്പിച്ചതായി ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സഊദി ഭരണകൂടത്തിന്റെയും അവിടത്തെ പണ്ഡിതന്മാരുടെയും അംഗീകാരത്തോടെ ഇസ്ലാമിക് ബാങ്കുകളും മറ്റു ചില സ്ഥാപനങ്ങളും ഹാജിമാര്‍ക്കുവേണ്ടി ബലിയറുക്കുന്ന ചുമതല ഏറ്റെടുത്ത് നിര്‍വഹിക്കുന്നുണ്ട്.
2 അഭിപ്രായങ്ങള്‍:
ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ബലിമൃഗത്തെ അറുക്കുന്നത് നിഷിദ്ധമാണോ? നിഷിദ്ധമാണ് എന്ന വിശ്വാസത്താല്‍ ഒരാള്‍ തന്റെ ബലിമൃഗത്തെ അറുക്കാന്‍ മറ്റൊരാളെ ഏല്പിക്കുകയുണ്ടായി. ഈ നടപടി ശരിയാണോ?
ബലിയെക്കുരിച്ച് വേറിട്ട ഒരുചിന്ത ഇവിടെ പോസ്റ്റാക്കിയിരുന്നു. വായിച്ചുനോക്കുമല്ലൊ.
Post a Comment