ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഈച്ചയുടെ ചിറകിന്റെ പ്രശ്‌നം

ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``നിങ്ങളുടെ പാത്രത്തില്‍ ഈച്ചവീണാല്‍ അതിനെ മുക്കിയെടുക്കുക. കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറുചിറകില്‍ ഔഷധവുമുണ്ട്‌.'' രോഗം പരത്തുന്ന ഒരു ജീവിയായ ഈച്ചയുടെ ഒരു ചിറകില്‍ ഔഷധമുണ്ടെന്ന ഈ ഹദീസ്‌ വൈദ്യശാസ്‌ത്രം അംഗീകരിക്കുന്നുണ്ടോ? ഈ ഹദീസ്‌ സ്വീകരിക്കാതിരുന്നാല്‍ അത്‌ സത്യനിഷേധമായി കണക്കാക്കപ്പെടുമോ? ഹദീസ്‌ നിഷേധത്തിന്റെ പരിധിയില്‍ അത്‌ വരുമോ?
ജെ എം കോഴിക്കോട്‌ .
ഒരു വചനം നബി(സ) പറഞ്ഞതാണെന്ന്‌ ബോധ്യമായ ശേഷം അതിനെ നിഷേധിക്കുന്നത്‌ വിശ്വാസത്തിന്റെ തന്നെ നിരാകരണമാണ്‌. റിപ്പോര്‍ട്ടര്‍മാരില്‍ ആരെയെങ്കിലും സംബന്ധിച്ച്‌ സംശയമുള്ളതുകൊണ്ട്‌ പ്രാമാണികത ബോധ്യംവരാതിരിക്കുകയാണെങ്കില്‍ അത്‌ സത്യനിഷേധത്തിന്റെ വകുപ്പില്‍ ഉള്‍പ്പെടുകയില്ല. നമ്മുടെ യുക്തിക്ക്‌ യോജിക്കാത്ത ഹദീസുകളൊക്കെ തള്ളിക്കളയുന്നത്‌ സത്യവിശ്വാസത്തിന്റെ താല്‌പര്യത്തിന്‌ നിരക്കുന്നതല്ല.
ഈച്ചയെ അല്ലാഹു സൃഷ്‌ടിച്ചത്‌ രോഗംപരത്താന്‍ വേണ്ടിയാണെന്ന്‌ `മുസ്ലിം' കരുതുന്നില്ല. അല്ലാഹു സൃഷ്‌ടിച്ചതെല്ലാം വിശിഷ്‌ടമാണെന്ന്‌ വിശുദ്ധഖുര്‍ആനില്‍ (32:7) വ്യക്തമാക്കിയിട്ടുണ്ട്‌. അപ്പോള്‍ ഈച്ചയും ഒരു വിശിഷ്‌ട സൃഷ്‌ടിയാണ്‌. ബാക്‌ടീരിയകളും വൈറസുകളും പോലും അല്ലാഹുവിന്റെ ഉത്തമ സൃഷ്‌ടികളാണ്‌. ഒരാളുടെ രോഗപ്രതിരോധശേഷി ഭദ്രമാണെങ്കില്‍ ഈച്ചകളെക്കൊണ്ടോ രോഗാണുക്കളെക്കൊണ്ടോ അയാള്‍ക്ക്‌ യാതൊരു ദോഷവും ബാധിക്കുകയില്ലെന്ന്‌ മാത്രമല്ല, രോഗാണുവിന്റെ വരവോടെ അയാളുടെ പ്രതിരോധ സംവിധാനം കൂടുതല്‍ ജാഗ്രത്താവുകയും ചെയ്യും. പ്രതിരോധ വ്യവസ്ഥ ദുര്‍ബലമായിട്ട്‌ രോഗബാധയുണ്ടായാല്‍ തന്നെ ശരീരത്തിലെ ചില സൂക്ഷ്‌മാണുക്കള്‍ ശമനസഹായികളായി വര്‍ത്തിക്കുകയും ചെയ്യും. അതായത്‌ രോഗകാരണങ്ങളും ശമനകാരണങ്ങളും നമ്മുടെ കൂടെത്തന്നെയുണ്ടാകും. ഈച്ചകള്‍ക്ക്‌ വംശനാശം സംഭവിക്കാത്തത്‌ രോഗാണുക്കളെ പ്രതിരോധിക്കാന്‍ അവയ്‌ക്ക്‌ കഴിവുള്ളതുകൊണ്ടാണല്ലോ.
പാമ്പിന്റെ വിഷം തന്നെ ചില രാസപ്രക്രിയകള്‍ക്ക്‌ വിധേയമാക്കിയിട്ടാണ്‌ വിഷത്തിനുള്ള മരുന്ന്‌ നിര്‍മിക്കുന്നത്‌. രോഗകാരണം തന്നെ പ്രതിരോധം ശക്തിപ്പെടാനുള്ള കാരണവുമായി മാറുന്നുവെങ്കില്‍ വിഷം തന്നെ മരുന്നാക്കുന്നുവെങ്കില്‍ ഈച്ചയുടെ ചിറകില്‍ അണുബാധയെ പ്രതിരോധിക്കാനുള്ള ഔഷധമുണ്ടാകുമെന്ന്‌ പറയുന്നത്‌, അവിശ്വസനീയമായി `മുസ്‌ലിമി'ന്‌ തോന്നുന്നില്ല. ഈച്ച വീണ വെള്ളം കുടിച്ചേ തീരൂ എന്ന്‌ നബി(സ) ആരെയും നിര്‍ബന്ധിച്ചിട്ടില്ലാത്തതുകൊണ്ട്‌ ഈച്ചയെ ദുര്‍മൂര്‍ത്തിയായി ഗണിക്കുന്നവര്‍ക്കും വേവലാതി തോന്നേണ്ട കാര്യമില്ല.


12 അഭിപ്രായങ്ങള്‍‌:

പാര്‍ത്ഥന്‍ said...

കാലുകളില്ലാത്ത ചിറകുമാത്രമായ ഈച്ച. എത്ര വിചിത്രം.

മി | Mi said...

ഈച്ചയുടെ ചിറകില്‍ നിന്നും മരുന്നുണ്ടാക്കുന്ന ഒരു പ്ലാന്റ് സ്ഥാപിച്ചാല്‍ കൊള്ളാമെന്നുണ്ട്. ടെക്‍നോളജി സപ്പോര്‍ട്ടിന് മുസ്ലീം പണ്ഡിതരെ സമീപിച്ചാല്‍ മതിയോ?

മുജീബ് കെ .പട്ടേൽ said...

ലോലന്റെ തമാശ കൊള്ളാം. ശാസ്ത്ര സത്യങ്ങള്‍ ആര് പറഞ്ഞാലും അത് ശരിയാണ്. അതിന് ജൂതന്മാര്‍ക്ക് മാത്രമെ കഴിയുകയുള്ളുവെന്ന ഒരു മിഥ്യാ ധാരണ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. മുസ്ലിങ്ങള്‍ കണ്ടുപിടിച്ച എല്ലാ സങ്ങതികളുടെയും ക്രെഡിറ്റ് അവര്‍ കൈക്കലക്കിയെന്നുള്ളതിനു ചരിത്രത്തില്‍ ഒരുപാടു തെളിവുകളുണ്ട്.

മി | Mi said...

പ്രിയ സഹോദരന്‍ അബു അമ്മാര്‍,

സത്യത്തില്‍ തമാശയല്ല ഉദ്ദേശിച്ചത്. നബിചര്യയില്‍ ജീവിക്കുക എന്നതിനോളം പ്രധാനമാണല്ലോ നബി പറഞ്ഞ കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നുള്ളത്. അങ്ങനെ പ്രാവര്‍ത്തികമാക്കിയതു കൊണ്ടല്ലേ ഇന്ന് ലോകത്തില്‍ ഈ കാണുന്ന സകലമാന പുരോഗതിയും സംഭവിച്ചത്. എതയെത്ര ഉദാഹരണങ്ങളാണ് നമ്മുടെ കണ്‍ മുന്‍പില്‍! പ്രപഞ്ചത്തിന്റെ ഘടന ഖുറാനില്‍ വിശദീകരിച്ചില്ലായിരുന്നെങ്കില്‍ ബിഗ് ബാംഗ് ഒക്കെ ആരെങ്കിലും കണ്ടു പിടിക്കുമായിരുന്നോ? ഭ്രൂണശാസ്ത്രത്തില്‍ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരെപ്പോലും അമ്പരപ്പിച്ചു കൊണ്ടല്ലേ അണ്ഡ-ബീജ സങ്കലനം മുതല്‍ കുഞ്ഞു ജനിക്കുന്നതു വരെയുള്ള സകല ഘട്ടങ്ങളും വിശുദ്ധ ഖുറാനീല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അപ്പോള്‍ ഈച്ചയെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞതും ഒരു വെറും വാക്കായി കാണാന്‍ എനിക്കു കഴിയില്ല്ല. മനുഷ്യരാശിയുടെ ആകമാനം ഉന്നമനത്തിനുള്ള ഒരു കാര്യം അതില്‍ ഒളിഞ്ഞിരിക്കുന്നു എന്നു തന്നെയാണ് എന്റെ വിശ്വാസം. അതൊരു പക്ഷേ ഇതു വരെ ചികിത്സ കണ്ടെത്തീയിട്ടില്ല്ലാത്ത എയ്‌ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാകില്ലെന്ന് ആരു കണ്ടു? ആ അവസരം ഉപയോഗപ്പെടുത്തുവാന്‍ മാത്രമാണ് ഞാന്‍ ശ്രമിക്കുന്നത്. അല്ലാഹു അതൊരു പുണ്യകര്‍മമായി കണ്ട് അതീനെനിക്ക് കൂലി തരാതിരിക്കില്ല. അതു മാത്രമല്ല; ഇപ്പോഴത്തെ ഈ സാമ്പത്തിക പ്രതിസന്ധി കാരണം ഒട്ടു മിക്കവരും ആപ്പീസുകളില്‍ ജോലിയില്ലാതിരിക്കുകയാണല്ലോ. ഒരു ദിവസം കുറഞ്ഞത് 50 ഈച്ച വെച്ചാണത്രെ കണക്ക്. എന്നെ ഈ ദിശയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഈ കാരണങ്ങളൊക്കെയാണ്. ഹദീസില്‍ പറഞ്ഞിരിക്കുന്ന ഈ വിശുദ്ധ വാചകം ഇന്നത്തെ ശാസ്ത്രലോകം ചിലപ്പോള്‍ പുച്ഛത്തോടെയായിരിക്കാം കാണുന്നത്. അവരുടെ അടുത്ത് സാങ്കേതിക സഹായം ചോദിക്കാന്‍ ചെന്നാല്‍ പരിഹാസമായിരിക്കും മറുപടിയായി കിട്ടുന്നത്. അതു കൊണ്ടാണ് ഈ കാര്യത്തില്‍ കൂടുതല്‍ അറിവുള്ള മതപണ്ഡിതരുടെ സഹായം തേടാമെന്നു വെച്ചത്. സഹോദരന്‍ അത് വേറൊരു രീതിയില്‍ കാണരുതെന്ന് അപേക്ഷിക്കുന്നു.

ജൂതന്മാരും അമേരിക്കക്കാരും എല്ലാ ചര്‍ച്ചയിലും കടന്നു വരേണ്ടത് സത്യത്തില്‍ ഒരു ആവശ്യകതയാണ്. വിഷയവുമായി അവര്‍ക്ക് ഒരു ബന്ധവുമില്ലെങ്കില്‍ പോലും. കാരണം നമുക്കെല്ലാവര്‍ക്കും അറിയാം; ഇസ്ലാം ലോകം വളരെ നാളത്തെ കണ്ടു പിടിത്തങ്ങളിലൂടെ നേടിയെടുത്ത ശാസ്ത്രീയ അറിവുകളെല്ലാം എന്തെളുപ്പമാണ് ജൂതന്മാര്‍ അവരുടെ പേരിലാക്കിയത്? അതിന് ഒത്താശ ചെയ്യാന്‍ ഒരു അമേരിക്കയും. മുസ്ലീങ്ങളുടെ കണ്ടുപിടിത്തം ഒരു ഐന്‍സ്റ്റീന്റെ പേരിലാക്കിയാലൊന്നും ശാസ്ത്രകുതുകികളായ ഇസ്ലാം സഹോദരന്മാരുടെ വീര്യം കെടില്ല എന്നോര്‍ത്താല്‍ നന്ന്.

ചരിത്രം രേഖപ്പെടുത്തിയ ആ സങ്ങതികളൊക്കെ ഒന്ന് ചുരണ്ടി പുറത്തെടുത്തു കൊടുക്കൂ അബു അമ്മാര്‍ മാഷേ! ഈ ജൂത-അമേരിക്കന്‍ കൂട്ടുകെട്ടിന്റെ കണ്ണു തുറക്കട്ടെ!

മുജീബ് കെ .പട്ടേൽ said...

നിങ്ങള്‍ ഒരു nagative attitude ലാണ് കാര്യങ്ങള്‍ പറഞ്ഞു എന്നതിനാലാണ് ഞാന്‍ പ്രതികരിച്ചത്. ഇസ്ലാം എന്ത് പറഞ്ഞാലും ആളുകള്‍ പുച്ചത്തോടെ കാണുന്ന ഒരു എര്‍പ്പാടുണ്‍ട്. അതിനാലാണ് ... സോറി.

മുജീബ് കെ .പട്ടേൽ said...

ലോലന്‍, വീണ്ടുവിചാരം സന്ദര്‍ശിച്ചു. അവിടെ വിചാരിക്കാന്‍ ഒന്നുമില്ലല്ലോ.

Unknown said...

എങ്ങിനെയുണ്ട്‌ 'മുഘാമുഘക്കാരന്‍റെ' മറുപടി?
ഹദീസ് നിഷേധിച്ചോ? ഇല്ല !
ദീസിലുള്ളതാണ് സ്വീകരിക്കേണ്ടത്, ശാസ്ത്രം എതിരായാലും എന്ന് പറഞ്ഞോ ? അതുമില്ല.
ഈച്ച, ബാക്ടീരിയ, വിഷം, പാമ്പ്‌, ഇങ്ങിനെ കാട് കയറി വിശദീകരിച്ചെങ്കിലും സഹീഹ് ബുഖാരിയില്‍ വന്ന ഈ ഹദീസ്, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും ഖുറാനും സുന്നത്തും പ്രമാണമായി സ്വീകരിക്കുന്നവര്‍ എന്ന നിലയില്‍ സര്‍വാത്മനാ സ്വീകരിക്കണം എന്ന് അര്‍ത്ഥ ശങ്കക്കിടനല്‍കാത്ത വിധം തുറന്നു പറയാന്‍ എന്തിത്ര വിമ്മിഷ്ടം ശബാബെ?

വെളിച്ചപ്പാട് said...

ആരും ആരേം നിഷേധിക്കേണ്ട. വിമര്‍ശനബുദ്ധ്യാല്‍ പഠിക്കാന്‍ ശ്രമിക്കുക.നന്നായി വരും.

അനില്‍ശ്രീ... said...

അരിയെത്രയാ മലയാളി...

ഓഹ്.. അതോ പയറഞ്ഞാഴി..

... നല്ല ഉത്തരം.. ഇന്നാണ് ഇത് കണ്ടത്.. താമസിച്ചു പോയി... ഇനിയിപ്പോള്‍ പിസയില്‍ പാറ്റ കിടന്നാലും ഈച്ച കിടന്നാലും ഒന്നും മിണ്ടാതെ കഴിക്കാം അല്ലേ?.. ഈച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഷഡ്പദങ്ങളെ എല്ലാമായിരിക്കുമല്ലോ.. അല്ലാതെ മണിയനീച്ചയെ മാത്രമായിരിക്കാന്‍ വഴിയില്ല.

Riyas said...

Ms. Johanas Clerk, European Scientist proves that the outer layer of fly contains antidotes for irremedial diseases in the world....

Ring me up for further details
9072113139
or mail me......
riyasmedimage@gmail.com
Muhammad Riyas, Aluva
(Research Scholar, Alternative Medicine)

satheesh said...

islamine vimarsikkunnathu thanne athine avasyamillathe kodukkunna angeekaramaanu sathyathil ath vimarsanam polum arhikkunnilla

Unknown said...

http://www.abc.net.au/science/articles/2002/10/01/689400.htm

The new buzz on antibiotics
Tuesday, 1 October 2002Danny Kingsley - ABC Science Online

fly head
Ugly but useful: The sheep blowfly is one of the fly species that might provide humans with new antibiotics. (Pic: BioTrack.)
Related Stories
Scientists to squeeze antibiotics out of sea sponge, Science Online, 04 Oct 2000
Oz fungi screened for new antibiotics, Science Online, 06 Nov 2008
Space to grow antibiotics, Science Online, 06 Nov 2008
The surface of flies is the last place you would expect to find antibiotics, yet that is exactly where a team of Australian researchers is concentrating their efforts.

Working on the theory that flies must have remarkable antimicrobial defences to survive rotting dung, meat and fruit, the team at the Department of Biological Sciences, Macquarie University, set out to identify those antibacterial properties manifesting at different stages of a fly's development.

"Our research is a small part of a global research effort for new antibiotics, but we are looking where we believe no-one has looked before," said Ms Joanne Clarke, who presented the group's findings at the Australian Society for Microbiology Conference in Melbourne this week. The project is part of her PhD thesis.

The scientists tested four different species of fly: a house fly, a sheep blowfly, a vinegar fruit fly and the control, a Queensland fruit fly which lays its eggs in fresh fruit. These larvae do not need as much antibacterial compound because they do not come into contact with as much bacteria.

Flies go through the life stages of larvae and pupae before becoming adults. In the pupae stage, the fly is encased in a protective casing and does not feed. "We predicted they would not produce many antibiotics," said Ms Clarke.

They did not. However the larvae all showed antibacterial properties (except that of the Queensland fruit fly control).

As did all the adult fly species, including the Queensland fruit fly (which at this point requires antibacterial protection because it has contact with other flies and is mobile).

Such properties were present on the fly surface in all four species, although antibacterial properties occur in the gut as well. "You find activity in both places," said Ms Clarke.

"The reason we concentrated on the surface is because it is a simpler extraction."

The antibiotic material is extracted by drowning the flies in ethanol, then running the mixture through a filter to obtain the crude extract.

When this was placed in a solution with various bacteria including E.coli, Golden Staph, Candida (a yeast) and a common hospital pathogen, antibiotic action was observed every time.

"We are now trying to identify the specific antibacterial compounds," said Ms Clarke. Ultimately these will be chemically synthesised.

Because the compounds are not from bacteria, any genes conferring resistance to them may not be as easily transferred into pathogens. It is hoped this new form of antibiotics will have a longer effective therapeutic life.

Followers -NetworkedBlogs-

Followers