എന്തുകൊണ്ടാണ് മീലാദ് ആഘോഷം തെറ്റാണെന്ന് മുജാഹിദുകള്‍ വാദിക്കുന്നത്? ഒരാള്‍ തനിക്കുള്ളതിലേറ്റവും കൂടുതല്‍ സ്നേഹിക്കേണ്ടത് അല്ലാഹുവിന്റെ റസൂലിനെയാണെന്ന് പ്രവാചകവചനത്തില്‍ തന്നെ ഉണ്ടല്ലോ. പിന്നെ എങ്ങനെയാണ് മീലാദ് ആഘോഷം തെറ്റാവുന്നത്?
എന്‍ അബ്ദുസ്സലാം എടക്കര
സ്വന്തത്തെക്കാള്‍ പ്രവാചകനെ സ്നേഹിച്ചവരായിരുന്നു അദ്ദേഹത്തിന്റെ അനുചരന്മാരായ സ്വഹാബികള്‍. അവരാരും മീലാദ് അഥവാ പ്രവാചക ജന്മദിനം ആഘോഷിച്ചിട്ടില്ല. ഹദീസ് ഗ്രന്ഥങ്ങളിലോ പ്രാമാണികമായ ചരിത്രഗ്രന്ഥങ്ങളിലോ സ്വഹാബികള്‍ മീലാദ് ആഘോഷിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. നബി(സ) സ്വന്തം ജന്മദിനം ആഘോഷിച്ചതായും ഇസ്ലാമിക പ്രമാണങ്ങളിലൊന്നും കാണുന്നില്ല. റബീഉല്‍ അവ്വല്‍ മാസത്തിനോ ആ മാസത്തിലെ പന്ത്രണ്ടാം തിയ്യതിക്കോ ഇസ്ലാമില്‍ പ്രത്യേക മഹത്വമുണ്ടെന്ന് അല്ലാഹുവോ റസൂലോ(സ) വ്യക്തമാക്കിയിട്ടില്ല. നബി(സ)യുടെയും സ്വഹാബികളുടെയും ജീവിതത്തില്‍ റബീഉല്‍ അവ്വല്‍ 12 എന്ന തിയ്യതി പല പ്രാവശ്യം കഴിഞ്ഞുപോയിട്ടുണ്ട്. അവരാരും അന്ന് മൗലൂദ് ഓതുകയോ ഓതിക്കുകയോ വിരുന്നൊരുക്കുകയോ ജാഥ നടത്തുകയോ ദഫ് മുട്ടി തുള്ളുകയോ പള്ളികള്‍ അലങ്കരിക്കുകയോ ചെയ്തിട്ടില്ല.
മതാചാരങ്ങളുടെ കാര്യത്തില്‍ ഇസ്ലാമിക നിലപാടെന്താണെന്ന് നബി(സ) സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ``നമ്മുടെ ഈ കാര്യത്തില്‍ (ഇസ്ലാമില്‍) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയേണ്ടതാണ്'' എന്നാണ് അവിടുന്ന് പറഞ്ഞത്. സമസ്തക്കാരായ ചില പണ്ഡിതന്മാര് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്, സച്ചരിതരായ പൂര്‍വികരുടെ കാലത്തൊന്നും നബിദിനാഘോഷം ഉണ്ടായിരുന്നില്ലെന്ന്. സ്വഹാബികളും അവരുടെ അടുത്ത തലമുറകളും നബിദിനാഘോഷം നടത്താതിരുന്നത് പ്രവാചക സ്നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗം അനാചാരങ്ങള്‍ ഉണ്ടാക്കലല്ല എന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്.
മക്കയിലെ മസ്ജിദുല്‍ ഹറാമിലോ മദീനയിലെ മസ്ജിദുന്നബവിയിലോ മൗലൂദ് പാരായണം എന്നൊരു ആചാരം റബീഉല്‍ അവ്വലിലോ മറ്റു മാസങ്ങളിലോ നിര്‍വഹിക്കപ്പെടുന്നില്ല. അത് യഥാര്‍ഥ ഇസ്ലാമികാചാരമാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ പള്ളികളില്‍ അത് നിര്‍വഹിക്കപ്പെടാതിരിക്കുകയില്ലല്ലോ. പ്രമുഖ ഇസ്ലാമിക ഗ്രന്ഥങ്ങളിലൊന്നും ഇസ്ലാമിലെ ആരാധനാകര്‍മങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ നബിദിനാഘോഷം എന്നൊരു ഇബാദത്തിനെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടേയില്ല എന്ന കാര്യവും പ്രസ്താവ്യമാകുന്നു.
പ്രവാചകനോട് സ്നേഹമുള്ളവര് ചെയ്യേണ്ടത് അദ്ദേഹം കൊണ്ടുവന്ന സത്യമതം അതേപടി, യാതൊന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ സ്വീകരിക്കുകയും പിന്തുടരുകയുമാണ്. അല്ലാഹുവോ റസൂലോ(സ) പഠിപ്പിക്കാത്ത ആചാരങ്ങള്‍ മതത്തില്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് റസൂല്‍(സ) കൊണ്ടുവന്ന മതത്തില്‍ പോരായ്മയുണ്ടെന്ന് പരോക്ഷമായി സ്ഥാപിക്കുകയാണ്. അത് റസൂലി(സ)നെ അപമാനിക്കലാണ്.
6 അഭിപ്രായങ്ങള്‍:
NABIDINAGHOSHATHINTE PRASAKTHIYUM PRAMANIKATHAYUM LOKATH EVIDEYUM ORU THARKAVISHAYAMALLA..
ENNAL KERALATHILE STHITHI MARICHAANU.. ISLAMINE KURICHU NANNAYI PADIKKUKAYUM CHINTHIKUKAYUM CHEYYUNNA ABHYASTHA VIDHYARAYA MUSLIMKALAANU KERALATHINTE PRATHEKATHA..
UNARNNIRIKKUNNA EE SAMOOHATHINTE SHRADHA CHILA VAADA_VIVAADANGALIL THALACHITTILLENKIL IVIDE SAMRAAJYATHWA AJANDAKAL VILAPPOVILLA.. ItH MANASILAKIYA JOOTHA LOBIKKU METHAVITHAMULLA SAMRAJATHA SHAKTHIKALANU KERALATHIL VAHABIKALEYUM , VAHABISM BAADICHA JAMA'THE ISLAMIYEYUM KOND ITHARAM ORU ANAVASHYAM VIVADAM IVIDE IRAKKU MATHI CHEYYICHATH..
وقيل لاثني عشر وعليه عمل أهل مكه في زيارتهم موضع مولده في هاذالوقت__ المواهب اللدنيه...١٣٢/١
"NABI[S] YUDE JANANAM RABÊE_UL_AWWAL 12NU AANENNU ABHIPRAYAM VANNIRIKKUNNU.. ITHANUSARICHU MAKKAYILE MUSLIMKAL MUNKALATHUM IKKALATHUM PRAVARTHICHIRUNNATH.. NABI[S] JANICHA STHALAM EE SANDARBATHIL AVAR SANDARSHIKARUNDAAYIRUNNU.."
NABI DINAAGHOSHATHINTE ANNATHE ROOPAVUM SHAILIYUM ATHAAYIRUNNU..
NABI[S] JANICHA DIVASATHINU SWAHABATH MUTHAL PILKAALA MUSLIMKAL VARE PRATHEKATHA KALPICHIRUNNU VENNUM ANNU AVAR NABI[S] JANICHA STHALAM POLUM SANTHOSHA POORVVAM SANTHOSHIKKARUNDAYIRUNNUM NAMUKU MANASILAKAAM..
ولا زال أهل الإسلام يحتفلون بشهر مولده عليه الصلاة والسلام ويعملون الولائم ويتصدقون في لياله بأنواع الصدقات ويظهرون السرور ويزيدون في المبرات ويعتنون بقرائة مولده الكريم...
المواهب الدنية١٣٩/١
IMAAM QASTHALLANI[R] PARAYUNNU:
'ISLAMINTE AALUKAL NABI[S]YUDE JANMA MASATHIL SAMKADIKKUKAYUM PRATHEKA SADYAKAL UNDAKKUKAYUM CHEYYUNNAVARAYIKONDEYIRUNNU. JANMA MASATHINTE RAAVUKALIL AVAR VYATHYASTHANGALAAYA DAANA DHARMANGAL CHEYYUKAYUM SANTHOSHAM PRAKADIPIKKUKAYUM SALKARMANGALIL VARDHANAV VARUTHUKAYUM , NABI [S] YUDE MOULID PAARAAYANAM KOND PRATHEKAM SHRADHIKUKAYUM CHEYTHIRIKKUNNU..'
INNATHE WAHHHAABIKAL ETHAAYALUM IMAM QASTHALLANI[R] NEKKAL ARIVULLAVAR ALLALLO..?
സുവ്യക്തം. നന്ദി.
ലേഖകന്‍ എഴുതിയ ഒന്നാമത്തേയും രണ്ടാമത്തേയും ഘണ്ഡികക്കുള്ള മറുപടി നസീര്‍ മുകളില്‍ എഴുതിയിരിക്കുന്നു. മേല്‍ പറഞ്ഞ കാലഘട്ടത്തിലുള്ളവര്‍ നബിദിനം പ്രത്യേകതകള്‍ നല്കി ആദരിച്ചിരുന്നു എന്നതിനും ഇക്കാര്യത്തില്‍ വഹാബികള്‍ പച്ചക്കള്ളം പറയുന്നു എന്നതിന്നും തെളിവാണീ കമന്റുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്.
ഇനി മൂന്നാം ഘണ്ഡികയില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യം - മക്കത്തോ മദീനത്തോ നബിദിനാഘോഷങ്ങളില്ലല്ലോ എന്ന കാര്യം - ശരി തന്നെ, ഹറമൈനികളില്‍ പ്രത്യക്ഷത്തില്‍ ഒന്നും കാണാനില്ല - മഖ്ബറകളും മഹാന്മാരുടെ ഖബറുകളും, ജന്നാത്തുല്‍ ബഖീഇലടക്കം, തല്ലിപ്പൊളിച്ച കൂട്ടര് ഭരണ സാരഥ്യത്തിലിരിക്കുമ്പോള് ഇക്കാര്യം പൊതുപരിപാടിയായി നടക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം മൂഢന്മാരൊന്നുമല്ല മുസ്ലിംകള്. ഹറമൈന്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെ, അവിശ്വാസികള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്ന പ്രദേശങ്ങളില്‍ തന്നെ, നടക്കുന്ന പ്രത്യേക നബിദിന പരിപാടികളില്‍ പങ്കെടുക്കുണ്ടേവര് വിവരം അറിയിക്കുക - അറബികള്‍ തന്നെ നേതൃത്വം കൊടുക്കുന്ന പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിത്തരാം - അങ്ങനെ മൂന്നാം ഘണ്ഡികയില്‍ പറഞ്ഞ പച്ചക്കള്ളം നേരിട്ട് ആര്‍ക്കും ബോധ്യമാവുകയും ചെയ്യാം. യൂ. ഏ. ഈയിലെ ഷാര്‍ജയില്‍ (കേരള വഹാബീ നേതാവ് ഹുസൈന് സലഫിയുടെ നാട്ടില്‍ തന്നെ) ഇന്നലെ രാത്രി പോലും നടന്ന, അറബികളടക്കം വിവിധ രാജ്യക്കാര്‍ പങ്കെടുത്ത നബിദിന, മൌലിദ് പാരായണ, ചീരണി വിതരണ പരിപാടികളില്‍ ഇന്നലെയും മിനഞ്ഞാന്നുമെല്ലാമായി പങ്കെടുത്ത ശേഷമാണ് ഞാന്‍ ഈ കുറിപ്പിവിടെ എഴുതുന്നത് - മലയാളി സമസ്തക്കാരുടെ വയറ് നിറക്കാനുള്ള കുതന്ത്ര കണ്ടുപിടുത്തമാണ് നബിദിനമെന്ന ജൂത-കൃസ്ത്യാനി ലോബികളായ വഹാബികളുടെ തെറ്റായ വാദമാണ് ഇവിടെ പൊളിഞ്ഞു വീഴുന്നത്.
മൂന്നാം ഘണ്ഡികയില്‍ പരാമര്‍ശിച്ച വേറൊരു കാര്യം - നബിദിനം തിരുനബി(സ)യോടുള്ളതോ അല്ലാത്തതോ ആയ ഒരു പ്രത്യേക ആരാധന / ഇബാദത്തായി സൂചിപ്പിച്ച് അതിനെ പറ്റി ഒരു ഗ്രന്ഥത്തിലും കണ്ടില്ലല്ലോ എന്ന് തെറ്റിദ്ധരിപ്പിക്കാനും ഇവിടെ ശ്രമിക്കുന്നതായി കണ്ടു. സുഹൃത്തേ, നബി തിരുമേനി(സ)യെ ഒരു മുസ്ലിമും ആരാധിക്കുന്നില്ല. അതെല്ലാം വഹാബികള്‍ പടച്ചുണ്ടാക്കിയ ദുരാരോപണങ്ങളാണ്. മുന്‍കാല മഹാന്മാരുടെ പാത പിന്തുടര്ന്ന് (നസീറിന്റെ കമന്റ് വായിച്ചിരിക്കുമല്ലോ) തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി മാത്രമേ മുസ്ലിംകള് ഇതിനെ കരുതുന്നുള്ളൂ... തീര്‍ച്ചയായും തിരുനബി(സ)യുടെ മദ്ഹുകള്‍ സലാത്തുകള്‍ സലാമുകള്‍ പ്രകീര്‍ത്തിക്കുന്നത് അല്ലാഹുവിന് ഇഷ്ടമുള്ള കാര്യമാണ്. അതിന്നുള്ള ഒത്തുചേരല്‍ അല്ലാഹുവിന്റെ തൃപ്തി ഉള്‍ക്കൊള്ളുന്നതാണ്. അതുവഴി അല്ലാഹുവിന്റെ പ്രീതിയും അവങ്കലില് നിന്നുള്ള പ്രതിഫലവും തിരുനബി(സ)യുടെ സാമീപ്യവും ബറക്കത്തും റഹ്മത്തും മാത്രമാണ് ഭൂലോക മുസ്ലിംകള് നബിദിനം അഘോഷിക്കുന്നതിലൂടെ കണ്ടെത്തുന്നത്.
ഇനി അവസാനത്തെ ഘണ്ഡിക: “പ്രവാചകനോട് സ്നേഹമുള്ളവര് ചെയ്യേണ്ടത് അദ്ദേഹം കൊണ്ടുവന്ന സത്യമതം അതേപടി, യാതൊന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ സ്വീകരിക്കുകയും പിന്തുടരുകയുമാണ്. അല്ലാഹുവോ റസൂലോ(സ) പഠിപ്പിക്കാത്ത ആചാരങ്ങള്‍ മതത്തില്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് റസൂല്‍(സ) കൊണ്ടുവന്ന മതത്തില്‍ പോരായ്മയുണ്ടെന്ന് പരോക്ഷമായി സ്ഥാപിക്കുകയാണ്. അത് റസൂലി(സ)നെ അപമാനിക്കലാണ്.”
സുഹൃത്തേ, പരിശുദ്ധ ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ഒരു പുസ്തകമായി ക്രോഡീകരിക്കാന്‍ തിരുനബി(സ) പറയാതെ തന്നെ അവിടുത്തെ പിന്തലമുറക്കാരനായ ഖലീഫ ചെയ്തത് തെറ്റായിപ്പോയി എന്ന് പറയാന്‍ താങ്കള്‍ ഒരുക്കമാണോ? രണ്ടാമതു പറഞ്ഞതു മുന്‍നിര്‍ത്തി വേറൊന്നു ചോദിക്കട്ടെ, സലഫി ഫെസ്റ്റ് എന്ന ആചാരവും അതില്‍ മുസ്ലിം നാമധാരികളായ വഹാബി ചെറുപ്പക്കാര്‍ / കുട്ടികള്‍ / സ്ത്രീകള്‍ അന്യമതസ്തരുടെ വേഷം കെട്ടി ആടിയതും പൊതുജന മധ്യേ ജാഥ നടത്തിയതും തിരുനബി(സ) ഏത് നിര്‍ദ്ദേശാനുസരണം ആണ്? ഇതിനു മറുപടി പറയാന്‍ കൂട്ടാക്കാത്ത വഹാബികള്‍ക്ക് കണ്ണടച്ച് ഇരുട്ടാക്കാതെ നബിദിനത്തെ തള്ളിപ്പറയാന്‍ പറ്റില്ല. പട്ടാപ്പകലു പോലും കണ്ണടച്ചാല്‍ “ഇരുട്ടായിപ്പോയി ഇതു നട്ടപ്പാതിരാ” എന്നു വിളിച്ചു പറയുന്നവരോട് ഒന്നു കണ്ണു തുറന്നു പിടിക്കാന്‍ പറയൂ സഹോദരാ... ചുറ്റും നടക്കുന്നത് കണ്ടറിയുകയും നെല്ലും പതിരും വേര്‍തിരിച്ചറിയുകയും ചെയ്യട്ടെ ജനങ്ങള്‍! എല്ലാവര്ക്കും നബിദിനാശംസകള്‍ നേര്‍ന്നു കൊള്ളുന്നു.
Post a Comment