മുലപ്പാല്‍ കുടിക്കുന്ന ആണ്‍കുട്ടി വസ്‌ത്രത്തില്‍ മൂത്രമൊഴിച്ചാല്‍ ആ ഭാഗത്ത് വെള്ളം തളിച്ച ശേഷം വുദ്വുവെടുത്ത് നമസ്‌കരിക്കാമെന്നാണല്ലോ. എന്നാല്‍ എനിക്ക് മുലപ്പാല്‍ വളരെ കുറവായതിനാല്‍ കുട്ടിക്ക് ലാക്‌റ്റോജന്‍ കൂടി നല്‌കാറുണ്ട്. കുട്ടിയുടെ പ്രായം നാല്‌പത് ദിവസമാണ്. ലാക്‌റ്റോജന്‍ കഴിക്കുന്ന കുട്ടി മൂത്രമൊഴിച്ചാല്‍ ആ ഭാഗത്ത് വെള്ളം തളിച്ചാല്‍ മതിയാകുമോ?
റാബിയ ഹസന്‍, മഞ്ചേരി
ഇത് സംബന്ധമായ ഹദീസില്‍ നബി(സ)യുടെ വാക്കായി വന്നിട്ടുള്ളത് `മുല കുടിക്കുന്ന ആണ്‍കുട്ടി' എന്ന് മാത്രമാണ്. മുല കുടിക്കുന്ന കുട്ടിക്ക്, മുലപ്പാല്‍ കുറവായതിനാല്‍ അതിനു പുറമെ മറ്റേതെങ്കിലും പാല്‍ കുടിപ്പിക്കുന്നുണ്ടെങ്കിലും, അതുകൊണ്ട് അവന്റെ മൂത്രം സംബന്ധിച്ച മതവിധിയില്‍ വ്യത്യാസം വരുകയില്ല. അവന്റെ പ്രധാന ആഹാരം കട്ടിയുള്ള ഭക്ഷണമാണെങ്കില്‍ മാത്രമേ മൂത്രം സ്‌പര്‍ശിച്ച വസ്‌ത്രവും മറ്റും കഴുകല്‍ നിര്‍ബന്ധമാവുകയുള്ളൂ. ഇതാണ് പ്രമുഖരായ പൂര്‍വിക പണ്ഡിതന്മാരുടെ അഭിപ്രായം.
0 അഭിപ്രായങ്ങള്‍:
Post a Comment