ദേശസ്‌നേഹത്തെ സംബന്ധിച്ച് ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട് എന്താണ്? ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് മരണംവരിച്ച മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമോ?അബ്‌ദുല്‍അലീം, കോഴിക്കോട്
തന്റെ ജന്മദേശമായ മക്കയോട് തനിക്കുള്ള സ്‌നേഹം നബി(സ) വ്യക്തമായി പ്രകടിപ്പിച്ചുവെന്ന് പ്രബലമായ ഹദീസില്‍ കാണാം. സ്വദേശത്തോടുള്ള സ്‌നേഹം ന്യായവും സ്വാഭാവികവുമായ കാര്യമാണെന്നത്രെ ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്ന സദുദ്ദേശ്യം ഉണ്ടായിരുന്നെങ്കില്‍ അവര്‍ അല്ലാഹുവിന്റെ പ്രതിഫലത്തിന് അര്‍ഹരാകും. അക്രമഭരണത്തെ ചെറുക്കുക എന്നതും മര്‍ദിതജനതയുടെ മോചനത്തിനുവേണ്ടി പൊരുതുക എന്നതും അല്ലാഹു പ്രോത്സാഹിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ഈ കാര്യങ്ങള്‍ ചെയ്‌തവര്‍ അവന്റെ പ്രതിഫലത്തിന് അര്‍ഹരായിരിക്കും.
0 അഭിപ്രായങ്ങള്‍:
Post a Comment