ഒരു സ്‌ത്രീ മരണപ്പെട്ടു. അവര്‍ക്കു വേണ്ടി സ്‌ത്രീകള്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചപ്പോള്‍ അതിലെ പ്രാര്‍ഥനകള്‍ ഉറക്കെ ചൊല്ലുന്നതായി കേട്ടു. മയ്യിത്ത് നമസ്‌കാരത്തില്‍ പ്രാര്‍ഥനകള്‍ ഉറക്കെ ചൊല്ലുന്നതില്‍ തെറ്റുണ്ടോ?
നബി(സ) മയ്യിത്ത് നമസ്‌കാരത്തില്‍ അല്ലാഹുമ്മ ഗ്‌ഫിര്‍ ലഹു എന്ന് തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലുന്നത് താന്‍ കേട്ടു എന്ന് ഔഫുബ്‌നുമാലിക് പറഞ്ഞതായി മുസ്‌ലിമും നസാഈയും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പിന്നില്‍ നമസ്‌കരിക്കുന്നവര്‍ കേള്‍ക്കുമാറ് അല്‌പം ഉച്ചത്തില്‍ നബി(സ) ഈ പ്രാര്‍ഥന ചൊല്ലാറുണ്ടായിരുന്നു എന്നത്രെ ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത്. പിന്നിലുള്ളവര്‍ ഈ പ്രാര്‍ഥന അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കാന്‍ വേണ്ടി ഇമാം ഇത് അല്‌പം ഉച്ചത്തില്‍ ചൊല്ലുന്നതിന് പ്രത്യേക പ്രസക്തിയുണ്ട്. സ്‌ത്രീകളുടെ മയ്യിത്ത് നമസ്‌കാരത്തിന് ഇമാമാകുന്ന സ്‌ത്രീയും ഈ ആവശ്യാര്‍ഥം പ്രാര്‍ഥന അല്‌പം ഉച്ചത്തിലാക്കുന്നത് നിഷിദ്ധമല്ലെന്നാണ് കരുതാവുന്നത്. ഇത് വിലക്കുന്ന ഹദീസൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment