ഹജ്ജില്‍ പൈശാചികതയെ അകറ്റാന്‍ വേണ്ടി സാത്താന്റെ പ്രതീകമായി നിശ്ചയിച്ച മൂന്ന് സ്‌തൂപങ്ങളില്‍ കല്ലെറിയുന്നതും ഹജ്‌റുല്‍ അസ്‌വദുമായി ബന്ധപ്പെട്ട കര്‍മങ്ങളും വിഗ്രഹാരാധനയുമായി സാമ്യമുള്ളതല്ലേ?
അമീന്‍ ശ്രീമൂലനഗരം
ഹജ്ജിന്റെ ഭാഗമായ കല്ലേറ് നടത്തുന്ന ജംറകള്‍ പിശാചിന്റെ പ്രതീകങ്ങളാണെന്ന് അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. നബി(സ) ഹജ്ജ് വേളയില്‍ അവിടെ കല്ലെറിയുകയും, `നിങ്ങളുടെ തീര്‍ഥാടനകര്‍മങ്ങള്‍ എന്നില്‍ നിന്ന് നിങ്ങള്‍ സ്വീകരിക്കണം' എന്ന് അദ്ദേഹം പഠിപ്പിക്കുകയും ചെയ്‌തതുകൊണ്ടാണ് യഥാര്‍ഥ വിശ്വാസികള്‍ ആ കര്‍മം അനുഷ്‌ഠിക്കുന്നത്. ദുശ്ശക്തികളെയൊക്കെ ആട്ടിയകറ്റുക എന്നതാണ് കല്ലേറിലൂടെ പ്രതീകവത്‌കരിക്കപ്പെടുന്നതെങ്കിലും അതിന് വിഗ്രഹാരാധനയോട് സാമ്യമുണ്ടാവുകയില്ലല്ലോ. ആരാധന എന്നാല്‍ പരമമായ വണക്കമാണ്. അതിന്റെ വിപരീതമാണ് വെറുപ്പോടെ എറിഞ്ഞോടിക്കല്‍.
ഹജറുല്‍ അസ്‌വദ് എന്ന കറുത്ത കല്ല് കഅ്‌ബയുടെ തെക്കുകിഴക്കെ മൂലയിലെ ഒരു അടയാളക്കല്ലാണ്. ആ കല്ലിന്റെ ഭാഗത്തുനിന്നാണ് ത്വവാഫ് അഥവാ പ്രദക്ഷിണം തുടങ്ങേണ്ടത്. ത്വവാഫ് സമാപിക്കേണ്ടതും അവിടെത്തന്നെ. ആ കല്ലിനെ ചുംബിക്കുന്നത് ഹജ്ജിന്റെ ഒരു നിര്‍ബന്ധകര്‍മമല്ല. ഏകദൈവാരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ കഅ്‌ബയോടുള്ള സ്‌നേഹബഹുമാനങ്ങള്‍ പ്രകടിപ്പിക്കാന്‍ വേണ്ടി അതിന്റെ മൂലയിലുള്ള അടയാളക്കല്ലില്‍ ചുംബനമര്‍പ്പിക്കുകയോ അതിനെ കൈകൊണ്ട് തൊട്ടുമുത്തുകയോ അതിന്റെ നേരെ കൈ ഉയര്‍ത്തുകയോ ചെയ്‌തുകൊണ്ട് ത്വവാഫ് തുടങ്ങുന്നതാണ് പ്രവാചകമാതൃക. ആ കല്ലിന് ദൈവികമായ കഴിവുകളുണ്ടെന്നോ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുമെന്നോ മുസ്‌ലിംകളാരും വിശ്വസിക്കുന്നില്ല. ആ കല്ലിനെ ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്നില്ല. അല്ലാഹു മഹത്വം കല്‌പിക്കുന്ന സ്ഥലങ്ങളെയോ ദിനങ്ങളെയോ വ്യക്തികളെയോ ആദരിക്കുന്നത് ഏകദൈവാരാധനയുടെ താല്‌പര്യം തന്നെയാണ്; ബഹുദൈവാരാധനയല്ല.

0 അഭിപ്രായങ്ങള്‍:
Post a Comment