ഞങ്ങളുടെ പ്രദേശങ്ങളിലെ സകാത്ത് കമ്മറ്റികള്‍ അവകാശികള്‍ക്ക് നിര്‍മിച്ച് നല്‌കുന്ന വീടുകള്‍ ക്രയവിക്രയ അധികാരമില്ലാതെ താമസസൗകര്യം പൂര്‍ണമായും നല്‌കുന്നവയാണ്. ഇതിന്റെ പ്രമാണങ്ങളും മറ്റും സക്കാത്ത് കമ്മിറ്റിയുടെ പേരിലാണ് നിലനില്‌ക്കുന്നത്. സകാത്ത് സ്വീകരിക്കുന്ന ആളുകള്‍ അത് നഷ്‌ടപ്പെടുത്താതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് സകാത്ത് കമ്മിറ്റികളുടെ വിശദീകരണം. ഇത് ഉചിതമായ പ്രവണതയാണോ?
ഷഫീഖ് ഈരാറ്റുപേട്ട
സകാത്ത് തുകയും അതുകൊണ്ട് വാങ്ങിയ വസ്‌തുക്കളും ഗുണഭോക്താക്കള്‍ക്ക് പൂര്‍ണമായി വിട്ടുകൊടുക്കുകയാണ് വേണ്ടത്. ഉടമസ്ഥത സകാത്ത് കമ്മിറ്റിയില്‍ നിക്ഷിപ്‌തമാക്കിക്കൊണ്ട് വീട്ടില്‍ താമസിക്കാനുള്ള അവകാശം മാത്രം ഗുണഭോക്താവിന് കൈമാറുന്നതിന് ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ പിന്‍ബലമില്ല. സകാത്തായി നല്‌കിയ വീട് ഗുണഭോക്താവ് വിറ്റു തുലയ്‌ക്കുമെന്ന് ആശങ്കയുണ്ടെങ്കില്‍ സകാത്ത് ഫണ്ടില്‍ നിന്ന്, വീട് നിര്‍മിക്കാന്‍ ആവശ്യമായ നിര്‍മാണ സാമഗ്രികളുടെ ഒരു ഭാഗം മാത്രം നല്‌കുകയായിരിക്കും നല്ലത്. ഗുണഭോക്താവ് മറ്റു തരത്തില്‍ സമാഹരിച്ച തുകയും കൂടി ചേര്‍ത്താണ് വീടുണ്ടാക്കുന്നതെങ്കില്‍ അയാള്‍ അത് പെട്ടെന്ന് വിറ്റു കാശാക്കാന്‍ സാധ്യത കുറവാണ്.
0 അഭിപ്രായങ്ങള്‍:
Post a Comment