ലൈഫ് ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട ചില സംശയങ്ങളുണ്ട്. മൂന്നുമാസം കൂടുമ്പോള്‍ 3725 രൂപ അടക്കുന്ന സ്‌കീമില്‍ ഞാന്‍ ചേര്‍ന്നിട്ടുണ്ട്. വര്‍ഷത്തില്‍ 14900 രൂപ. പതിനാറ് വര്‍ഷത്തെ സ്‌കീമാണിത്. പതിനാറ് വര്‍ഷം കൊണ്ട് 2,38,400 രൂപ അടയ്‌ക്കണം. എന്റെ സ്‌കീം രണ്ട് ലക്ഷമാണ്. എനിക്ക് പതിനാറ് വര്‍ഷം മുഴുവന്‍ അടച്ചിട്ട് മുഴുവന്‍ സംഖ്യ കിട്ടണമെങ്കില്‍ ബോണസ് വാങ്ങണം. അത് പലിശയാകും. രണ്ട് ലക്ഷം അടച്ചതും അതിനു പുറമെ രണ്ട് ലക്ഷം ബോണസും കിട്ടും എന്നാണ് ഏജന്‍സി പറഞ്ഞത്. ഇത് പലിശയാകില്ലേ? ബോണസ് വാങ്ങിയില്ലെങ്കില്‍ എനിക്ക് 38,400 രൂപ നഷ്‌ടം വരും. ഇതാണ് ഒരുവിധം ലൈഫ് ഇന്‍ഷൂറന്‍സിന്റെയെല്ലാം അവസ്ഥ. ഇത് ശരിയാണോ?
ഷൗക്കത്തലി തടത്തില്‍
ജീവനക്കാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ശമ്പളത്തിന് പുറമെ സൗജന്യമായി നല്‌കുന്ന തുകയ്‌ക്കാണ് സാധാരണ ബോണസ് എന്ന പദം പ്രയോഗിക്കാറുള്ളത്. ഇതുപോലെ ഒരു നിശ്ചിത തുകയുടെ പോളിസി എടുക്കുന്നവര്‍ക്ക് കമ്പനി സൗജന്യമായി നല്‌കുന്നതാണ് ബോണസെങ്കില്‍ അത് ഹറാമാണെന്ന് ഉറപ്പിച്ചുപറയാന്‍ തെളിവില്ല. ഇന്‍ഷൂറന്‍സ് കമ്പനി ബിസിനസ്സില്‍ പണം മുടക്കിയിട്ട് ലഭിക്കുന്ന ലാഭത്തില്‍ നിന്നുള്ള വിഹിതമെന്ന നിലയിലാണ് ബോണസ് നല്‌കുന്നതെങ്കിലും അത് ഹറാമാണെന്ന് പറയാവുന്നതല്ല. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ബിസിനസില്‍ മൂലധന നിക്ഷേപം നടത്തുന്നത് ഇസ്‌ലാം അനുവദിക്കുന്ന ലാഭ-നഷ്‌ട പങ്കാളിത്ത വ്യവസ്ഥയിലല്ല; നിശ്ചിത ശതമാനം പലിശ മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ടാണെന്നാണ് `മുസ്‌ലിമി'ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അങ്ങനെയാണെങ്കില്‍ ആ പലിശയില്‍ നിന്ന് ഒരു വിഹിതമാണ് അവര്‍ ബോണസ്സായി നല്‌കുന്നത്. അത് ഹലാലാവുകയില്ല. ബോണസ് ഉള്‍പ്പെടെയുള്ള തുക വാങ്ങിയിട്ട് താങ്കള്‍ അടച്ചതിനു പുറമെയുള്ള തുക പലിശ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് നല്‌കുകയായിരിക്കും നല്ലത്.
0 അഭിപ്രായങ്ങള്‍:
Post a Comment