അബൂമൂസായുടെ(റ) ഖിറാഅത്ത് ശ്രദ്ധിച്ചുകേട്ട മുഹമ്മദ് നബി(സ)യോട് അബൂമൂസാ(റ) പറയുന്നതായി ഹദീസില്‍ കാണാം: “താങ്കളെന്നെ ശ്രദ്ധിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ താങ്കള്‍ക്കുവേണ്ടി ഒരുങ്ങി ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു.” ഇങ്ങനെ മറ്റുള്ള ആളുകള്‍ കേള്‍ക്കണമെന്ന ആഗ്രഹത്തോടെ തന്റെ ഖിറാഅത്ത് നന്നാക്കുന്നത് രിയാഇന്റെ പരിധിയില്‍ പെടുമോ? ഇങ്ങനെ ആഗ്രഹിക്കുന്നത് മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനാവുമ്പോള്‍ അത് മുസ്ലിമിന് ഭൂഷണമാണോ? നല്ല ഓത്തുകാരനാണ് എന്ന് സ്വയം മതിപ്പ് തോന്നുന്നതില്‍ തെറ്റുണ്ടോ?
ജംഷിദ് നരിക്കുനി .
ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിശ്ശബ്ദമായി ശ്രദ്ധിച്ചുകേള്‍ക്കണമെന്ന് അല്ലാഹു കല്പിച്ചിട്ടുണ്ട്. ഓത്ത് നല്ല നിലയിലായാല്‍ കേള്‍ക്കുന്നവര്‍ക്ക് അത് ശ്രദ്ധിക്കാനും അതിന്റെ ആശയം ഉള്‍ക്കൊള്ളാനും പ്രചോദനമുണ്ടാകും. ഇത് ഓതുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരുപോലെ പ്രതിഫലാര്‍ഹമായിത്തീരും. ഈ നല്ല ഉദ്ദേശത്തോടെയാണ് ഖുര്‍ആന്‍ പാരായണം മെച്ചപ്പെടുത്തുന്നതെങ്കില്‍ അത് രിയാഇന്റെ (പ്രകടനപരതയുടെ) വകുപ്പില്‍ പെടുകയില്ല. നല്ല ഓത്തുകാരന് എന്ന പ്രസിദ്ധിയുണ്ടാകണമെന്നതാണ് ഒരാളുടെ ലക്ഷ്യമെങ്കില്‍ അത് പ്രകടനപരതയുടെ വകുപ്പില്‍ തന്നെയാണ് ഉള്‍പ്പെടുക.
നബി(സ)യെ കേള്പിക്കാന് വേണ്ടി ഖുര്‍ആന്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വം പാരായണം ചെയ്യുന്നതിനെ സംബന്ധിച്ച് അബൂമൂസാ(റ) സംസാരിച്ചത് പ്രകടനപരത എന്ന ലക്ഷ്യത്തോടെ ആയിരിക്കാന്‍ സാധ്യതയില്ല. പ്രകടനപരത ഗുരുതരമായ തെറ്റാണെന്ന ധാരണ ഖുര്‍ആനും നബിചര്യയുമായി അടുത്ത ബന്ധമുള്ള ആ സ്വഹാബിവര്യന് തീര്‍ച്ചയായും ഉണ്ടായിരിക്കും. അദ്ദേഹം ഉച്ചത്തിലും സാവധാനത്തിലും ശ്രദ്ധിച്ച് ഓതിയാല്‍ നബി(സ)ക്ക് തെറ്റ് ചൂണ്ടിക്കാണിക്കാന്‍ കൂടുതല്‍ സൗകര്യമാകുമെന്നും നബി(സ) അദ്ദേഹത്തിനുവേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചിട്ടുണ്ടാകാം. ഖുര്‍ആന്‍ നന്നായി ഓതുന്ന വിഷയത്തില്‍ ആത്മസംതൃപ്തിയുണ്ടാകുന്നത് തെറ്റല്ല. എന്നാല്‍ അതിന്റെ പേരില്‍ സ്വയം മഹത്വവത്കരണം പാടില്ല.
1 അഭിപ്രായങ്ങള്‍:

Post a Comment