എന്തിനാണ് ഇസ്‌ലാമില്‍ എണ്ണം നിശ്ചയിച്ചുകൊണ്ടുള്ള ആരാധനാരീതികള്‍? അല്ലാഹു പ്രതിഫലം നല്‌കണമെങ്കില്‍ ആ വ്യക്തിയുടെ മാനസിക വിചാരം കണക്കിലെടുത്താല്‍ പോരേ?
ഇബ്‌നുഅബ്‌ദുര്‍റഹ്‌മാന്‍ പുത്തൂര്‍
അല്ലാഹു ഒരുക്കിത്തരുന്ന ആഹാരം ദിവസേന നാലോ അഞ്ചോ പ്രാവശ്യം കഴിക്കുന്നവരാണ് പലരും. അല്ലാഹു ചൊരിഞ്ഞുതരുന്ന വെള്ളം എട്ടോ പത്തോ പ്രാവശ്യം കുടിക്കുകയും ചെയ്യുന്നു. അല്ലാഹു സജ്ജമാക്കിത്തരുന്ന ശുദ്ധവായു ഉള്‍ക്കൊള്ളുന്നതിന്റെ അളവോ എണ്ണമോ നമുക്ക് തിട്ടപ്പെടുത്താന്‍ പോലും കഴിയില്ല. ഇതിനൊക്കെ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അല്ലാഹുവിന്റെ മുമ്പില്‍ ഏതാനും തവണ കുമ്പിടുകയും സാഷ്‌ടാംഗം ചെയ്യുകയും സ്‌തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിക്കുന്നതിന്റെ പ്രസക്തി മനസ്സിലാക്കാന്‍ എന്താണ് പ്രയാസം?
നിന്നും കുനിഞ്ഞും സാഷ്‌ടാംഗ പ്രണാമത്തിലായും അല്ലാഹുവെ പ്രാര്‍ഥിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ഗുണമെന്താണെന്ന് തികഞ്ഞ വിശ്വാസത്തോടെ അതൊക്കെ ചെയ്യുന്നവര്‍ക്കേ ബോധ്യമാവുകയുള്ളൂ. സംശയത്തോടെയും അര്‍ധ മനസ്സോടെയും ആരാധനകള്‍ നടത്തുന്നവര്‍ക്ക് അത് ഒരിക്കലും ബോധ്യമാകാതിരിക്കാനാണ് സാധ്യത.
0 അഭിപ്രായങ്ങള്‍:
Post a Comment