നബി(സ)യുടെ കാലത്ത് ഈദിന് പാട്ടുകേള്‍ക്കാനും അഭ്യാസങ്ങള്‍ കാണാനും അനുമതിയുണ്ടായിരുന്നല്ലോ. എന്നാല്‍ ഇക്കാലത്ത് ഇവയത്രയും സംഗീതത്തിന്റെ ചേരുവയോടെയാണ് സംഘടിപ്പിക്കപ്പെടുന്നത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാനും ആസ്വദിക്കാനും പെരുന്നാളുകള്‍ ഉപയോഗപ്പെടുത്തിക്കൂടേ?
പി എം എ റസാഖ്-കണ്ണൂര്‍
ചില സംഗീതോപകരണങ്ങളെ നബി(സ) ആക്ഷേപിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നുണ്ട്. എന്നാല്‍ കവിത ചൊല്ലുന്നതോ പാട്ടുപാടുന്നതോ ദഫ് മുട്ടുന്നതോ നിരോധിച്ചിട്ടില്ല. കളിയും വിനോദവും അനുവദിക്കപ്പെട്ട ദിനമാണ് ഈദെങ്കിലും ആക്ഷേപിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ ഇനങ്ങള്‍ അന്നും ഉപേക്ഷിക്കുകതന്നെ വേണം.
0 അഭിപ്രായങ്ങള്‍:
Post a Comment