ഈദ്‌ഗാഹ് കൂടുതലാളുകളെ പങ്കെടുപ്പിക്കുന്നതിനും ആഘോഷം അതിന്റെ പൂര്‍ണാര്‍ഥത്തിലാകുന്നതിനും വേണ്ടിയാണെന്ന് പല മിന്‍ബറുകളില്‍ നിന്നും കേട്ടിട്ടുണ്ട്. ഈയൊരാശയം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ അടുത്തടുത്ത മഹല്ലുകള്‍ യോജിച്ച് ഈദ്‌ഗാഹുകള്‍ സംഘടിപ്പിക്കുകയല്ലേ നല്ലത്?എം എന്‍ -പാണ്ടിക്കാട്
ഒരു ഗ്രാമത്തിലെയോ പട്ടണത്തിലെയോ മുസ്‌ലിംകള്‍ക്കെല്ലാം ഒരു മൈതാനത്ത് ഒരുമിച്ചുകൂടുക പ്രയാസകരമല്ല എന്നതിനാല്‍ അവിടത്തെ പല പള്ളികളില്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നവരെല്ലാം ഒരു ഈദ്‌ഗാഹില്‍ ഒരുമിച്ചുകൂടുകയാണ് നല്ലത്. എന്നാല്‍ ആളുകളെ വളരെ ദൂരെയുള്ള ഈദ്‌ഗാഹിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ല. ``നിങ്ങള്‍ക്ക് എളുപ്പമുണ്ടാക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല'' എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ താല്‌പര്യത്തിന് വിരുദ്ധമാകും അങ്ങനെ ചെയ്യുന്നത്.
0 അഭിപ്രായങ്ങള്‍:
Post a Comment