വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഹജ്ജ് ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഹജ്ജിന്റെ ശരിയായ കര്‍മങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമില്ലാതെയാണ് ആ ഹജ്ജ് ചെയ്‌തത്. എന്നാല്‍ ഇന്ന്, ഇസ്വ്‌ലാഹി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, തൗഹീദുള്‍ക്കൊണ്ട് ഹജ്ജിനെക്കുറിച്ച് കൂടുതല്‍ പഠിച്ചിരിക്കുന്നു. ഇപ്പോള്‍ മുമ്പ് ചെയ്‌ത ഹജ്ജിനെക്കുറിച്ച് വേണ്ടത്ര തൃപ്‌തി തോന്നുന്നില്ല. ജീവിതത്തിലൊരിക്കലേ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമുള്ളൂവെങ്കിലും വീണ്ടുമൊരു ഹജ്ജ് ചെയ്യുന്നതിന് തെറ്റുണ്ടോ? ആ ഹജ്ജിന് നിര്‍ബന്ധ ഹജ്ജിന്റെ നിയ്യത്ത് വെക്കാമോ?
കെ എം സീതി സുഊദി അറേബ്യ
മുമ്പ് ഹജ്ജ് ചെയ്‌ത കാലത്ത് താങ്കളുടെ വിശ്വാസപരമായ അവസ്ഥ എപ്രകാരമായിരുന്നുവെന്ന് താങ്കള്‍ക്ക് തന്നെയാണ് കൂടുതല്‍ അറിയാവുന്നത്. അല്ലാഹുവല്ലാത്തവര്‍ക്ക് ആരാധന, പ്രാര്‍ഥന, നേര്‍ച്ച എന്നിങ്ങനെയുള്ള ഏതെങ്കിലും ഇബാദത്ത് അര്‍പ്പിക്കുന്ന ആളായിരുന്നു താങ്കളെങ്കില്‍ ആ അവസ്ഥയില്‍ താങ്കള്‍ ചെയ്‌ത ഹജ്ജ് നിഷ്‌ഫലമായിരിക്കുമെന്നാണ് വിശുദ്ധഖുര്‍ആനിലെ 39:65 സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്. അങ്ങനെയാണെങ്കില്‍ അന്യൂനമായ ആദര്‍ശപ്രകാരം താങ്കള്‍ വീണ്ടും ഹജ്ജ് ചെയ്യേണ്ടത് നിര്‍ബന്ധമാകുന്നു. അപ്പോള്‍ നിര്‍ബന്ധമായ ഹജ്ജ് ചെയ്യുന്നു എന്ന നിയ്യത്ത് തന്നെയാണ് വേണ്ടത്. ഒരിക്കല്‍ ശരിയാം വിധം ഹജ്ജ് ചെയ്‌ത വ്യക്തി വീണ്ടും ഹജ്ജ് ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും അത് അല്ലാഹുവോ റസൂലോ (സ) പ്രോത്സാഹിപ്പിച്ചിട്ടുള്ള കാര്യമല്ല. എന്നാല്‍ സ്വന്തം നിലയില്‍ ഹജ്ജ് ചെയ്‌ത ശേഷം ഹജ്ജ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഉറ്റ ബന്ധുവിന് പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഹജ്ജ് ചെയ്യുന്നത് പുണ്യകരമാകുന്നു. ആ വിഷയത്തില്‍ പ്രവാചകനിര്‍ദേശമുണ്ട്.
0 അഭിപ്രായങ്ങള്‍:
Post a Comment