ഞാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നേടിത്തരുന്നത് എന്‍ ജി ഒ യൂണിയന്‍ എന്ന ഇടതുപക്ഷ സംഘടനയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു മുസ്‌ലിമായ എനിക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന ആശയത്തില്‍ വിശ്വസിക്കാതെ തന്നെ അവരുടെ എന്‍ ജി ഒ യൂണിയനില്‍ അംഗമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുകൂടേ?
ഇസ്‌ഹാഖലി മലപ്പുറം
ഇവിടത്തെ ബഹുഭൂരിപക്ഷം ട്രേഡ് യൂണിയനുകളും തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാന താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പുറമെ അവരെ ഏതെങ്കിലും രാഷ്‌ട്രീയ കക്ഷിയുടെ സേവകരാക്കി മാറ്റാന്‍ വേണ്ടിയും കൂടിയാണ് നിലകൊള്ളുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു പ്രത്യേക രാഷ്‌ട്രീയലൈനിലേക്ക് മാത്രമല്ല ജനങ്ങളെ ക്ഷണിക്കുന്നത്. പ്രപഞ്ചത്തെയും മനുഷ്യചരിത്രത്തെയും സംബന്ധിച്ച ഭൗതികമായ ഒരു വീക്ഷണം പ്രചരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് അവര്‍. മാര്‍ക്‌സും ഏംഗല്‍സും അവതരിപ്പിച്ച വൈരുധ്യാധിഷ്‌ഠിത ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും മതത്തിനും ദൈവവിശ്വാസത്തിനും തികച്ചും വിരുദ്ധമാകുന്നു. അതുകൊണ്ട് തന്നെയാണ് അടിയുറച്ച കമ്യൂണിസ്റ്റുകളില്‍ മഹാഭൂരിപക്ഷവും മതനിഷേധികളും നിരീശ്വരവാദികളും ആകുന്നത്.
ഒരു ഇടതുപക്ഷ യൂണിയന്റെ വാലില്‍ തൊടുന്നതോടെ ആരും ദൈവത്തെയും മതത്തെയും നിരാകരിക്കാന്‍ ബാധ്യസ്ഥരാകുന്നില്ല. മതവിശ്വാസികളായ ധാരാളം പേര്‍ ഇത്തരം യൂണിയനുകളില്‍ അംഗങ്ങളായി ചേരുന്നുണ്ട്. പക്ഷേ, ``നിങ്ങള്‍ പുണ്യത്തിലും ധര്‍മനിഷ്‌ഠയിലും പരസ്‌പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും പരസ്‌പരം സഹായിക്കരുത്'' (വി.ഖു. 5:2) എന്ന ദൈവിക അധ്യാപനത്തില്‍ നിന്ന് വ്യതിചലിക്കാതെ ഒരു ഭൗതിക പ്രസ്ഥാനത്തിന്റെ വാലറ്റത്ത് നിലകൊള്ളാന്‍ കഴിയുമോ എന്ന ചോദ്യം ആദര്‍ശപ്രതിബദ്ധതയുള്ള ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഒരു രാഷ്‌ട്രീയ സംഘടനയിലോ ട്രേഡ് യൂണിയനിലോ അംഗത്വമെടുക്കുന്ന വ്യക്തി സംഘടനയുടെ ശരികളെയും ന്യായങ്ങളെയും മാത്രമല്ല, തെറ്റുകളെയും അന്യായങ്ങളെയും കൂടി പിന്തുണക്കേണ്ടി വരുന്നതായാണ് നാം മിക്കപ്പോഴും കാണുന്നത്.'
0 അഭിപ്രായങ്ങള്‍:
Post a Comment