ഇരട്ട കുട്ടികള്‍ ജനിച്ചാല്‍ രണ്ട് കുട്ടികള്‍ക്കും വേണ്ടി ഒരു അഖീഖത്ത് അറുത്താല്‍ മതിയോ? അതല്ല രണ്ട് കുട്ടികള്‍ക്കും ഓരോന്ന് വീതം അറുക്കണമോ?
ഇബ്‌നുഅലി ഒതായി
ഇരട്ടക്കുട്ടികളുടെ പേരില്‍ അഖീഖഃ അറുക്കുന്നത് സംബന്ധിച്ച് നബി(സ) പ്രത്യേകമായി എന്തെങ്കിലും പറഞ്ഞതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല. ഒന്നിലേറെ കുട്ടികളുടെ പേരില്‍ ഒരു അഖീഖഃ അറുക്കുക എന്നൊരു നടപടി നബി(സ)യുടെ കാലത്ത് ഉണ്ടായിട്ടില്ല. ആണ്‍കുട്ടിയുടെ പേരില്‍ രണ്ടു ആടുകളെ അവിടുന്ന് അറുത്തതായും അറുക്കാന്‍ കല്‌പിച്ചതായുമാണ് ഹദീസുകളില്‍ കാണുന്നത്.
0 അഭിപ്രായങ്ങള്‍:
Post a Comment