ഭാര്യ പിണങ്ങി നില്‍ക്കുന്ന വേളയില്‍ ഭര്‍ത്താവിന് ഉംറ നിര്‍വഹിക്കാമോ? പാടില്ല എന്ന് കേള്‍ക്കുന്നു. ഇത് ശരിയാണോ?
ഷൗക്കത്ത് താനാളൂര്‍ ദുബൈ
ഭാര്യ പിണങ്ങിനില്‍ക്കുക എന്നത് ഭര്‍ത്താവ് ഉംറ നിര്‍വഹിക്കുന്നതിന് ഒരു തടസ്സമല്ല. എന്നാല്‍ ഭാര്യ എന്തിന്റെ പേരില്‍ പിണങ്ങി എന്നത് ഇതോടനുബന്ധിച്ച് വിലയിരുത്തേണ്ട വിഷയമാണ്. അവളോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നതില്‍ അയാള്‍ വീഴ്‌ചവരുത്തിയതിന്റെ പേരിലാണ് പിണക്കമെങ്കില്‍ ആ തെറ്റു തിരുത്തിയ ശേഷം പോകുന്നതാണ് ഉംറ സ്വീകാര്യമാകാനും പാപങ്ങള്‍ പൊറുക്കപ്പെടാനും ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ന്യായമായ കാരണം കൂടാതെ അവള്‍ പിണങ്ങിപ്പോയതാണെങ്കില്‍ അത് അയാളുടെ സല്‍ക്കര്‍മത്തെയോ തീര്‍ഥാടനത്തെയോ ദോഷകരമായി ബാധിക്കുകയില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment