ഉച്ചക്ക് ആരംഭിക്കുന്ന ഗ്രഹണം ഏകദേശം അസ്‌തമയസമയം വരെ നീളുകയാണെങ്കില്‍ രണ്ട് റകഅത്തുള്ള ഗ്രഹണനമസ്‌കാരം ഗ്രഹണം ആരംഭിച്ചത് മുതല്‍ ഗ്രഹണം അവസാനിക്കുന്നത് വരെ നമസ്‌കരിക്കേണ്ടതുണ്ടോ? അതോ ഏകദേശം സൂര്യന്‍ അസ്‌തമിക്കുന്നതിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് തുടങ്ങിയാല്‍ മതിയോ? ഏതായാലും നാല് മണിക്കൂര്‍ തുടര്‍ച്ചയായി നില്‍ക്കാന്‍ ആളുകള്‍ക്ക് സാധിച്ചെന്നുവരില്ല. എന്താണ് ഇതിന്റെ വിധി? ഉച്ചയ്‌ക്ക് ആരംഭിച്ച ഗ്രഹണം ഏകദേശം ആറ് മണിവരെ നീളുകയാണെങ്കില്‍ അസ്വ്ര് എപ്പോള്‍ നമസ്‌കരിക്കും?
വി പി സുബൈര്‍ തൃക്കളയൂര്‍
ഗ്രഹണം കഴിഞ്ഞ് സൂര്യന്‍ തെളിയുന്നത് വരെ നിങ്ങള്‍ നമസ്‌കരിക്കണം എന്ന് നബി(സ) പറഞ്ഞതായി ജാബിറില്‍(റ) നിന്ന് മുസ്ലിം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. നബി(സ)യുടെ ഗ്രഹണ നമസ്‌കാരം കഴിഞ്ഞപ്പോള്‍ സൂര്യന്‍ തെളിഞ്ഞിരുന്നു എന്ന് പ്രബലമായ ഹദീസുകളില്‍ കാണുന്നുണ്ട്. എന്നാല്‍ ഉച്ചയ്‌ക്ക് തുടങ്ങുകയും അസ്‌തമയത്തോടെ അവസാനിക്കുകയും ചെയ്യുന്ന ഗ്രഹണമാണെങ്കില്‍ ഒന്നുകില്‍ ദ്വുഹ്‌റിന്റെയും അസ്വ്‌റിന്റെയും സമയത്തിന്നിടയിലോ അല്ലെങ്കില്‍ അസ്വ്‌റിന്റെയും മഗ്രിബിന്റെയും സമയത്തിന്നിടയിലോ ഗ്രഹണനമസ്‌കാരം നിര്‍വഹിച്ചാല്‍ മതി. കാരണം, ഗ്രഹണനമസ്‌കാരം സുന്നത്താണ് (ഐച്ഛികമാണ്). നിര്‍ബന്ധനമസ്‌കാരത്തിന് ഭംഗം വരുത്തിക്കൊണ്ടോ അതിന്റെ സമയം തെറ്റിച്ചുകൊണ്ടോ സുന്നത്ത് നമസ്‌കാരം നിര്‍വഹിക്കാവുന്നതല്ല. അസ്വ്‌റിന് ശേഷമുള്ള സമയത്തെക്കാള്‍ സുന്നത്ത് നമസ്‌കാരത്തിന് അനുയോജ്യമായ സമയം ദ്വുഹ്‌റിനും അസ്വ്‌റിനും ഇടയിലാകുന്നു.
0 അഭിപ്രായങ്ങള്‍:
Post a Comment