24
Feb
2009
മുജാഹിദ്
ഖത്വീബ് മിമ്പറില്‍ കയറിയ ശേഷം ബാങ്കുവിളിച്ചുകൊണ്ടിരിക്കേ പള്ളിയിലേക്ക് വരുന്ന ഒരാള്‍ ബാങ്കുവിളി അവസാനിക്കുന്നതിന്നു മുമ്പായിത്തന്നെ തഹിയ്യത്ത് നമസ്‌കാരം തുടങ്ങാമോ?അബൂസാജിദ് ഫുജൈറ
ഈ വിഷയകമായി ഖണ്ഡിതമായ നിര്‍ദേശമൊന്നും നബി(സ)യില്‍ നിന്ന് വിശ്വസനീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബാങ്ക് വിളിക്കുന്ന സമയത്ത് തഹിയ്യത്ത് നമസ്‌കാരം പാടില്ലെന്നോ, ബാങ്ക് വിളിച്ചുതുടങ്ങിയാല്‍ അത് കഴിഞ്ഞ ശേഷമേ തഹിയ്യത്ത് നമസ്‌കാരം തുടങ്ങാവൂ എന്നോ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. എന്നാല്‍ ബാങ്ക് കേള്‍ക്കുന്ന ആള്‍ ബാങ്കിന്റെ വാക്കുകള്‍ ഏറ്റുപറയണമെന്ന് പ്രബലമായ ഹദീസിലുണ്ട്. അതുപോലെ തന്നെ ബാങ്കിന് ശേഷം `അല്ലാഹുമ്മ റബ്ബ...' എന്ന് പ്രാര്‍ഥിക്കണമെന്നും. അതിനാല്‍ ഈ കാര്യങ്ങള്‍ കൂടി കഴിഞ്ഞിട്ട് തഹിയ്യത്ത് നമസ്‌കാരം തുടങ്ങുന്നതാണ് നല്ലത്. ഖുത്വ്‌ബ തുടങ്ങിയ ശേഷം തഹിയ്യത്ത് നമസ്‌കരിക്കുന്നതില്‍ അപാകതയൊന്നുമില്ല. ഖുത്വ്‌ബയ്‌ക്കിടയില്‍ പള്ളിയില്‍ കടന്നുവന്ന ആളോട് തഹിയ്യത്ത് നമസ്‌കരിക്കാന്‍ നബി(സ) കല്‌പിച്ചതായി പ്രബലമായ ഹദീസിലുണ്ട്. അവിടുന്ന് നിര്‍ദേശിച്ച കാര്യങ്ങളൊന്നും വിട്ടുകളയാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുകയാണല്ലോ ഏറ്റവും മാതൃകാപരമായ നിലപാട്.
0 അഭിപ്രായങ്ങള്‍:
Post a Comment