മഗ്‌രിബ് നമസ്‌കാരം ഇശായോടു കൂടി ജംഅ് ആക്കി നമസ്‌കരിക്കാന്‍ തീരുമാനിച്ച ഒരാള്‍ പള്ളിയില്‍ എത്തിയപ്പോള്‍ അവിടെ ഇശാഅ് ജമാഅത്ത് തുടങ്ങിയിട്ടുണ്ടെങ്കില്‍ എന്ത് ചെയ്യണം?
ഫൈസല്‍ തിരൂരങ്ങാടി
ഇദ്ദേഹം യാത്രക്കാരനാണെങ്കില്‍ ജമാഅത്തില്‍ പങ്കെടുക്കാതെ മഗ്‌രിബ് മൂന്നും ഇശാ രണ്ടും റക്‌അത്തായി (ജംഉം ഖസ്വ്‌റും) നമസ്‌കരിക്കാവുന്നതാണ്. യാത്രക്കാരന്‍ ജമാഅത്തില്‍ പങ്കെടുക്കാതിരിക്കുന്നതില്‍ തെറ്റില്ല. ജമാഅത്തില്‍ പങ്കെടുക്കണമെന്ന് അയാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രണ്ടിലൊന്ന് ചെയ്യാം. ഒന്നുകില്‍ മഗ്‌രിബ് വേഗത്തില്‍ നമസ്‌കരിച്ചശേഷം ഇമാമിനെ തുടര്‍ന്ന് ഇശാ നമസ്‌കരിക്കുക. ബാക്കി വരുന്ന റക്‌അത്തുകള്‍ ഇമാം സലാം വീട്ടിയ ശേഷം പൂര്‍ത്തിയാക്കുക. നാലു റക്‌അത്ത് നമസ്‌കരിക്കുന്ന ഇമാമിനെ തുടരുന്ന വ്യക്തി യാത്രയിലാണെങ്കിലും ഖസ്വ്‌റ് ചെയ്യാതെ പൂര്‍ണമായി നമസ്‌കരിക്കുക തന്നെ വേണം.
ഇശാ നമസ്‌കരിക്കുന്ന ഇമാമിനെ മൂന്നാമത്തെ റക്‌അത്തില്‍ തുടര്‍ന്ന് കൊണ്ട് മഗ്‌രിബ് നമസ്‌കരിക്കുകയും (രണ്ടു റക്‌അത്ത് ഇമാമിനോടൊപ്പവും ഒരു റക്‌അത്ത് ഇമാം സലാം വീട്ടിയ ശേഷവും) അതിന് ശേഷം ഇശാ നമസ്‌കരിക്കുകയുമാണ് അയാള്‍ക്ക് സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗം.
ശ്രദ്ധിക്കുക...
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍:
Post a Comment