ബാങ്ക് വിളിക്കുമ്പോള്‍ ശ്രോതാക്കള്‍ അതിന്നനുസരിച്ച് പ്രതികരിക്കേണ്ടതുണ്ട്. അതിന്റെ രീതി റസൂല്‍(സ) പഠിപ്പിച്ചുതന്നിട്ടുമുണ്ട്. എന്നാല്‍ മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ഇന്ന് വിവിധ പള്ളികളില്‍ നിന്ന് ബാങ്ക് കേള്‍ക്കുന്നത്. കേള്‍ക്കുന്ന ബാങ്കുകള്‍ക്കെല്ലാം പ്രതികരിക്കേണ്ടതുണ്ടോ?
കെ പി അബൂബക്കര്‍, മുത്തനൂര്‍
നബി(സ)യുടെ കാലത്ത് ഒന്നിലേറെ ബാങ്ക് കേള്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം യാതൊന്നും പറഞ്ഞിട്ടില്ല. മൈക്ക് വ്യാപകമായ ശേഷമാണ് കുറച്ചൊക്കെ വ്യക്തമായും കുറെ അവ്യക്തമായും അനേകം ബാങ്കുവിളികള്‍ കേള്‍ക്കാന്‍ ഇടയാകുന്ന സാഹചര്യമുണ്ടായത്. അതിനാല്‍ കേള്‍ക്കുന്ന ബാങ്കിന്റെ വചനങ്ങളെല്ലാം ഏറ്റുപറയല്‍ നബിചര്യയാണെന്ന് ഉറപ്പിച്ചുപറയാന്‍ തെളിവില്ല. വ്യക്തമായ നിലയില്‍ ആദ്യമായി കേള്‍ക്കുന്ന ബാങ്കിന്റെ വചനങ്ങള്‍ ഏറ്റുപറയേണ്ടതാണ്. പിന്നീട് കേള്‍ക്കുന്നതും ഏറ്റുപറയുന്നതില്‍ കുഴപ്പമില്ല. ബാങ്ക് കേള്‍ക്കുന്നവന്‍ ചൊല്ലേണ്ട എല്ലാ വാക്യങ്ങളും ഉത്തമമായ ദിക്‌റുകളാണല്ലോ. എന്നാലും ആവര്‍ത്തിച്ചു കേള്‍ക്കുന്ന ബാങ്കുകളുടെ കാര്യത്തിലെല്ലാം ഇത് സുന്നത്താണെന്ന് പറയാവുന്നതല്ല.
0 അഭിപ്രായങ്ങള്‍:
Post a Comment