കാലില്‍ മുറിവേറ്റതിനാല്‍ വുദ്വുവിന് പകരം തയമ്മും ചെയ്യുന്ന ആള്‍ അതിനു പുറമെ, കൈയും മുഖവും കാലില്‍ പരുക്കില്ലാത്ത ഭാഗവും കഴുകുകയും മുറിവ് ഡ്രസ് ചെയ്‌തതിന്മേല്‍ തടവുകയും ചെയ്യേണ്ടതുണ്ടോ?
ഖലീൽ, കോഴിക്കോട്
ശരീരത്തില്‍ മുറിവേറ്റ ആള്‍ രോഗിയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാണെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. രോഗികള്‍ക്ക് വുദ്വൂവിനും കുളിക്കും പകരം തയമ്മും ചെയ്‌തുകൊണ്ട് നമസ്‌കരിക്കാമെന്ന് 5:6 ഖുര്‍ആന്‍ സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാം. ഇവിടെ തയമ്മുമിന് പുറമെ മുറിവില്ലാത്ത ഭാഗം കഴുകണമെന്നോ മുറിവ് ഡ്രസ് ചെയ്‌തതിന്മേല്‍ തടവണമെന്നോ അല്ലാഹു കല്‌പിച്ചിട്ടില്ല. വലിയ അശുദ്ധിയുള്ളവര്‍ മുറിവ് നിമിത്തം തയമ്മും ചെയ്യുന്നതിനെ സംബന്ധിച്ച് പരാമര്‍ശിക്കുന്ന ഒരു ഹദീസില്‍ മുറിവില്ലാത്ത ഭാഗങ്ങള്‍ കഴുകുകയും മുറിവ് വെച്ചുകെട്ടിയതിന്മേല്‍ തടവുകയും ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ, ആ ഹദീസിന്റെ നിവേദക പരമ്പര പ്രബലമാണോ എന്ന കാര്യത്തില്‍ പൂര്‍വിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
എങ്കിലും ക ര്‍മശാസ്‌ത്ര പണ്ഡിതന്മാരില്‍ പലരും തയമ്മുമിന് പുറമെ മുറിവില്ലാത്ത ഭാഗം കഴുകുകയും മുറിവ് ഡ്രസ്സ് ചെയ്‌തതിന്മേല്‍ തടവുകയും വേണമെന്ന അഭിപ്രായക്കാരാകുന്നു.
0 അഭിപ്രായങ്ങള്‍:
Post a Comment