``കുട്ടികളെ സന്ധ്യാസമയത്ത് പുറത്തു കൊണ്ടുപോകുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. ജാബിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: സന്ധ്യയുടെ ഇരുട്ട് നീങ്ങുന്നതു വരെ കുട്ടികള്‍ പുറത്ത് പോവുന്നത് തടയുക. കാരണം, പിശാചുക്കള്‍ വ്യാപകമായി സഞ്ചരിക്കുന്ന സമയമാണത്.'' (മുസ്‌ലിം, ബുഖാരി, അദബുല്‍ മുഫ്‌റദ്) -2007 ജൂണിലെ പൂങ്കാവനം മാസികയില്‍ വന്ന വരികളാണിത്. ഇത് ശരിയാണോ?
എ പി അബ്‌ദുല്‍അലി, ആമയൂര്‍
രക്ഷിതാക്കള്‍ കുട്ടികളെ കൂടെ കൊണ്ടുപോകുന്നതിനെ സംബന്ധിച്ചല്ല; കുട്ടികളെ തനിച്ചു രാത്രിയില്‍ പുറത്തുവിടുന്നതിനെ സംബന്ധിച്ചാണ് ഹദീസിലെ പരാമര്‍ശമെന്നാണ് `മുസ്‌ലിം' കരുതുന്നത്. പിശാചുക്കള്‍ എന്ന വാക്കിന്റെ പരിധിയില്‍ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള ദുഷ്‌ടന്മാര്‍ ഉള്‍പ്പെടുമെന്നാണ് വിശുദ്ധ ഖുര്‍ആനിലെ 6:112 സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്. സന്ധ്യയ്‌ക്കും രാത്രിയിലും തനിച്ച് പുറത്തിറങ്ങുന്ന കുട്ടികള്‍ ദുര്‍ബോധനത്തിന് വശംവദരാകാനും പീഡിപ്പിക്കപ്പെടാനും പലവിധത്തില്‍ ദുരുപയോഗപ്പെടുത്തപ്പെടാനും ദുശ്ശീലങ്ങളിലേക്ക് വഴുതിപ്പോകാനും ഏറെ സാധ്യതയുണ്ട്.
0 അഭിപ്രായങ്ങള്‍:
Post a Comment