ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവരൊക്കെ അവരവര്‍ ജീവിച്ച സാമൂഹ്യ സാഹചര്യങ്ങളില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരായിരുന്നല്ലോ. ധാരാളം എതിര്‍പ്പുകള്‍ അവര്‍ക്ക് നേരിടേണ്ടിയും വന്നു. എന്നാല്‍ അന്നത്തെ യാഥാസ്ഥിതികരുടെ പിന്മുറക്കാര്‍ നവോത്ഥാന നായകന്മാരെയൊക്കെ തങ്ങളുടേതാക്കി മാറ്റാന്‍ വിഫലശ്രമം നടത്തുന്നതായി കാണുന്നു. പുതിയ ഈ അധിനിവേശത്തെ കുറിച്ച് `മുസ്‌ലിം' എന്തുപറയുന്നു?
ഇ കെ ശൗക്കത്തലി, ഓമശ്ശേരി
തങ്ങളും തങ്ങളുടെ മുന്‍ഗാമികളും തനി പിന്തിരിപ്പന്മാരാണെന്ന് തുറന്നുപറയാന്‍ ആരും ഇഷ്‌ടപ്പെടുകയില്ല. അതിനാല്‍ മറ്റുള്ളവരെ ഏതെങ്കിലും വിധത്തില്‍ അപകീര്‍ത്തിപ്പെടുത്തി സ്വയം മേനി നടിക്കാനാണ് മിടുക്കരായ യാഥാസ്ഥിതികരെല്ലാം ശ്രമിക്കാറുള്ളത്. സമൂഹമനസ്സില്‍ സ്വാധീനം നേടിയ പൂര്‍വികരെ തള്ളിപ്പറയുന്നവര്‍ സമൂഹദൃഷ്‌ടിയില്‍ മോശക്കാരായിരിക്കും. അതുകൊണ്ടാണ് വിയോജിക്കുന്ന സമകാലീനരെ ഇകഴ്‌ത്തുന്നതോടൊപ്പം പരേതരോട് വിയോജിപ്പുണ്ടെങ്കിലും അവരെ സ്വന്തമാക്കുകയോ ആദരിക്കുകയോ ചെയ്യുന്ന തന്ത്രം മതരംഗത്തും രാഷ്‌ട്രീയ രംഗത്തുമുള്ള ചില സമര്‍ഥന്മാര്‍ പയറ്റുന്നത്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ സംബന്ധിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. ആ വ്യക്തിത്വത്തെ നിഷ്‌പ്രഭമാക്കാന്‍ ആരു വിചാരിച്ചാലും സാധിക്കുകയില്ല. അതിനാല്‍ തങ്ങളാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പിന്മുറക്കാരെന്ന് സ്ഥാപിച്ചുകൊണ്ട് നല്ല പിള്ള ചമയാന്‍ മുസ്‌ലിയാന്മാര്‍ ശ്രമിക്കുന്നു. സാവധാനത്തില്‍ വക്കം മൗലവിയെപ്പോലുള്ള ചിലരെയും സ്വന്തക്കാരാക്കാന്‍ അവര്‍ ശ്രമിച്ചുകൂടായ്‌കയില്ല. ഇസ്‌ലാഹീ പ്രസ്ഥാനത്തിന് അതുകൊണ്ട് മൗലികമായി യാതൊന്നും നഷ്‌ടപ്പെടാനില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment