മുസ്‌ലിംകള്‍ പരസ്‌പരം കണ്ടാല്‍ സലാം പറയല്‍ സുന്നത്താണല്ലോ. എന്നാല്‍ അന്യ സ്‌ത്രീപുരുഷന്മാര്‍ പരസ്‌പരം സലാംപറയല്‍ പുണ്യകരമാണോ?
കെ ഉമർ, ആമയൂര്‍
സ്വഹീഹുല്‍ ബുഖാരിയില്‍ `പുരുഷന്മാര്‍ സ്‌ത്രീകള്‍ക്കും സ്‌ത്രീകള്‍ പുരുഷന്മാര്‍ക്കും സലാംചൊല്ലല്‍' എന്നൊരു അധ്യായമുണ്ട്. ഇതില്‍ അദ്ദേഹം രണ്ട് ഹദീസുകള്‍ ഉദ്ധരിച്ചിരിക്കുന്നു. ഒന്ന്, ജുമുഅയ്‌ക്ക് ശേഷം സ്വഹാബികള്‍ ഒരു കിഴവിയുടെ അടുത്തുചെന്ന് അവള്‍ക്ക് സലാം പറയുകയും അവള്‍ കൊടുക്കുന്ന ഒരുതരം പാനീയം കുടിച്ച് സന്തുഷ്‌ടരാവുകയും ചെയ്യുമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഹദീസ്. രണ്ട്, `ജിബ്‌രീല്‍ ഇതാ നിനക്ക് സലാം പറയുന്നു' എന്ന് നബി(സ) ആഇശ(റ)യോട് പറയുകയും വ അലൈഹിസ്സലാം വറഹ്‌മത്തുല്ലാഹ് എന്ന് ആഇശ(റ) സലാം മടക്കുകയും ചെയ്‌തതായി പറയുന്ന ഹദീസ്.
താനടക്കമുള്ള ഏതാനും സ്‌ത്രീകളുടെ അടുത്തുകൂടി കടന്നുപോയപ്പോള്‍ നബി(സ) തങ്ങള്‍ക്ക് സലാം ചൊല്ലുകയുണ്ടായി എന്ന് യസീദ് മകള്‍ അസ്‌മാ പറഞ്ഞതായി തിര്‍മിദി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് ഇബ്‌നുഹജര്‍ ഫത്‌ഹുല്‍ബാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അന്യസ്‌ത്രീ പുരുഷന്മാര്‍ പരസ്‌പരം സലാം പറയല്‍ മക്‌റൂഹ് (അനഭിലഷണീയം) ആണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അതിന് പ്രമാണികമായ ഹദീസിന്റെയൊന്നും പിന്‍ബലമില്ല
0 അഭിപ്രായങ്ങള്‍:
Post a Comment