ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അമാനത്തും അഹ്‌ദും

അമാനത്ത്‌, അഹ്‌ദ്‌ എന്നീ അറബി പദങ്ങളുടെ മലയാള പരിഭാഷ `കരാര്‍' എന്നാണല്ലോ. എന്നാല്‍ അറബിയില്‍ ഈ രണ്ട്‌ പദങ്ങളുടെ അര്‍ഥത്തിലുള്ള സാമ്യതകളും വ്യതിരിക്തതകളും എന്തൊക്കെയാണ്‌? ഇസ്‌ലാമികമായി ഈ വാക്കുകള്‍ പ്രത്യേക ആശയങ്ങളെ ദ്യോതിപ്പിക്കുന്നുണ്ടോ?
ഇബ്‌നുഉസ്‌മാന്‍, നിറമരുതൂര്‍

ഈ രണ്ട്‌ പദങ്ങള്‍ക്കും അറബിഭാഷയില്‍ അനേകം അര്‍ഥങ്ങളുണ്ട്‌. ഖുര്‍ആനിലും വിവിധ സൂക്തങ്ങളിലും വ്യത്യസ്‌ത അര്‍ഥങ്ങള്‍ കുറിക്കാനാണ്‌ ഈ പദങ്ങള്‍ പ്രയോഗിച്ചിട്ടുള്ളത്‌. അമനയുടെ ക്രിയാനാമമെന്ന നിലയില്‍ അമാനത്തിന്റെ ഒരര്‍ഥം മനുഷ്യരുടെ മേല്‍ അല്ലാഹു ചുമത്തിയ ബാധ്യത എന്നാണ്‌. മറ്റൊരര്‍ഥം വിശ്വസിച്ചേല്‍പിച്ച/സൂക്ഷിക്കാന്‍ ഏല്‍പിച്ച വസ്‌തു എന്നാണ്‌. അമുനയുടെ ക്രിയാനാമമെന്ന നിലയില്‍ അമാനത്തിന്റെ അര്‍ഥം വിശ്വസ്‌തത പുലര്‍ത്തുക/വഞ്ചിക്കാതിരിക്കുക എന്നാണ്‌.

അഹ്‌ദ്‌ എന്ന പദത്തിന്‌ നിറവേറ്റല്‍, ഉത്തരവാദിത്തം വഹിക്കല്‍, ബാധ്യത, വസ്വിയ്യത്ത്‌, കരാര്‍, ശപഥം, അറിവ്‌, കണ്ടെത്തല്‍ എന്നിങ്ങനെ പല അര്‍ഥങ്ങളുണ്ട്‌. മനുഷ്യരോടുള്ള കരാറും അല്ലാഹുവോടുള്ള കരാറും പാലിക്കാന്‍ ബാധ്യസ്ഥരാണ്‌ സത്യവിശ്വാസികള്‍. മനുഷ്യരോട്‌ ചെയ്‌ത കരാര്‍ ലംഘിച്ച കുറ്റം അല്ലാഹു പൊറുക്കണമെങ്കില്‍ പശ്ചാത്താപത്തിന്‌ പുറമെ കരാര്‍ലംഘനത്തിലൂടെ അനീതി ചെയ്‌തത്‌ ആരോടാണോ അയാള്‍ കൂടെ പൊറുക്കേണ്ടതുണ്ട്‌. ഒരാള്‍ വിശ്വസിച്ചേല്‌പിച്ച വസ്‌തു തിരിച്ചുകൊടുത്തില്ലെങ്കിലും ഇതുപോലെതന്നെ.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers