ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആദ്യ ഭാര്യക്ക് മാത്രമാണ് മക്കളുള്ളത്. അയാള്‍ മരിക്കുന്നതിന് മുമ്പു തന്നെ ആദ്യഭാര്യ മരിച്ചിരുന്നു. അയാളുടെ സ്വത്തില്‍ രണ്ടാം ഭാര്യക്കുള്ള അവകാശം എത്രയാണ്? ജീവിച്ചിരിക്കുന്ന ഏക ഭാര്യ എന്ന നിലയില്‍ എട്ടില്‍ ഒന്നാണോ? അതല്ല, മക്കളുള്ള വ്യക്തിയുടെ രണ്ടു ഭാര്യമാരില്‍ ഒരാള്‍ എന്ന നിലയില്‍ പതിനാറിലൊന്നോ? അതുമല്ല, മക്കളില്ലാത്ത ഭാര്യ എന്ന നിലയില്‍ നാലിലൊന്നോ?
മുഹ്‌യിദ്ദീന്‍ -തിരൂര്‍
ഭാര്യക്ക് മക്കളുണ്ടോ എന്നത് ഭര്‍ത്താവിന്റെ അനന്തരാവകാശത്തില്‍ പ്രശ്‌നമല്ല. മരിച്ച ആള്‍ക്ക് മക്കളുണ്ടോ എന്നതാണ് പ്രശ്‌നം. സന്താനമുള്ള ആള്‍ മരിച്ചാല്‍ ഭാര്യക്കുള്ള അനന്തരാവകാശ വിഹിതം എട്ടിലൊന്നാണ്. അയാള്‍ മരിക്കുമ്പോള്‍ ഒന്നിലേറെ ഭാര്യമാരുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി എട്ടിലൊന്നേ ലഭിക്കൂ. മരിച്ച ആള്‍ക്ക് സന്താനമില്ലെങ്കില്‍ ഭാര്യക്കുള്ള വിഹിതം നാലിലൊന്നാണ്. സന്താനമില്ലാത്ത ആള്‍ മരിക്കുമ്പോള്‍ ഒന്നിലേറെ ഭാര്യമാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടത് 1/4 മാത്രമാകുന്നു.
0 അഭിപ്രായങ്ങള്‍:
Post a Comment