ത്വലാഖ് ചൊല്ലപ്പെട്ട ഭാര്യ ഇദ്ദയിലായിരിക്കേ ഭര്‍ത്താവ് മരിച്ചാല്‍, ഇയാളുടെ സ്വത്തില്‍ നിന്നും ഭാര്യക്ക് വല്ല സ്വത്തവകാശവുമുണ്ടോ? ഉണ്ടെങ്കില്‍ എത്ര കൊടുക്കണം?
വി പി സുബൈര്‍, തൃക്കളയൂര്‍
ഇസ്‌ലാമികമായ നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഒരാള്‍ തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലിയാല്‍ അവളുടെ ഭാര്യ എന്ന സ്ഥാനം ഇല്ലാതാവുകയും മുത്വല്ലഖ (വിവാഹമുക്ത) എന്ന സ്ഥാനത്താവുകയും ചെയ്യുന്നു. വിവാഹമുക്തയ്‌ക്ക് ഭര്‍ത്താവ് മൂന്നു കാര്യങ്ങള്‍ നല്‍കേണ്ടതുണ്ട്. ഒന്ന്, ഇദ്ദ കാലത്തെ താമസസൗകര്യം. രണ്ട്, ഇദ്ദകാലത്തെ ഭക്ഷണം, വസ്‌ത്രം. മൂന്ന്, മതാഅ്. ത്വലാഖ് ചൊല്ലിയശേഷം ഭര്‍ത്താവ് മരിച്ചാല്‍ ഈ മൂന്നു കാര്യങ്ങള്‍ അയാളുടെ സ്വത്തില്‍ നിന്ന് വിവാഹമുക്തയ്‌ക്ക് അവകാശപ്പെട്ടതാണ്. ഭര്‍ത്താവിന്റെ അനന്തരാവകാശികളാണ് ഇത് നല്‍കേണ്ടത്. അത് കഴിച്ചു ബാക്കിയുള്ള സ്വത്തേ അവര്‍ ഭാഗിച്ചെടുക്കാവൂ. വിവാഹമുക്ത ഭര്‍ത്താവിന്റെ കുട്ടിക്ക് മുലയൂട്ടുന്നുണ്ടെങ്കില്‍ അക്കാലത്ത് ഭക്ഷണവും വസ്‌ത്രവും ലഭിക്കാന്‍ അവള്‍ക്ക് അവകാശമുണ്ട്. ഭര്‍ത്താവ് മരിച്ചാല്‍ അയാളുടെ അവകാശികളില്‍ നിന്നാണ് അവള്‍ക്ക് ഈ അവകാശം ലഭിക്കേണ്ടത്. വിശുദ്ധ ഖുര്‍ആനിലെ 2:233 സൂക്തം നോക്കുക. എന്നാല്‍ ഭാര്യ എന്ന നിലയിലുള്ള അനന്തരാവകാശവിഹിതം വിവാഹമുക്തയ്‌ക്ക് ലഭിക്കുന്നതല്ല.
0 അഭിപ്രായങ്ങള്‍:
Post a Comment