ഖാദിയാനികളെ സംബന്ധിച്ച ഇസ്‌ലാമിക വിധിയെന്താണ്? തബ്‌ലീഗ്, ജമാഅത്ത്, സുന്നി പോലുള്ള സംഘടനകളെപ്പോലെ അവരെ പരിഗണിക്കാമോ? അവരെ തുടര്‍ന്ന് നമസ്‌കരിക്കാമോ?
കെ നൗഫല്‍ - ചേളന്നൂര്‍
മുഹമ്മ്‌ദ നബി(സ) അവസാനത്തെ പ്രവാചകനാണെന്നും അദ്ദഹത്തിന് ശേഷം പ്രവാചകനിയോഗം ഉണ്ടാവുകയില്ലെന്നും മിസ്‌ലിംകളെല്ലാം വിശ്വസിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ 33:40 സൂക്തത്തിലും ബുഖാരിയിലും മറ്റും റിപ്പോര്‍ട്ട് ചെയ്‌ത ഹദീസുകളിലും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് വിരുദ്ധമായി മീര്‍സാ ഗുലാം അഹ്‌മദ് എന്നയാള്‍ പ്രവാചകനാണെന്നത്രെ ഖാദിയാനികളുടെ വിശ്വാസം. മുസ്‌ലിംകളുടേതില്‍ നിന്ന് വ്യത്യസ്‌തമാണ് അവരുടെ വിശ്വാസമെന്നതിനാല്‍ അവരെ മുസ്‌ലിംകളില്‍ ഒരു വിഭാഗമായി ഗണിക്കാവുന്നതല്ല. അന്തിമ പ്രവാചകന്‍ പഠിപ്പിച്ച നമസ്‌കാരത്തിന് വ്യാജ പ്രവാചകന്റെ അനുയായിയെ ഇമാമാക്കുന്നത് ഒട്ടും ന്യായമല്ല.
0 അഭിപ്രായങ്ങള്‍:
Post a Comment