ഒരു നന്മ ചെയ്‌താല്‍ പത്ത് പ്രതിഫലവും ഒരു തിന്മയില്‍ നിന്ന് പിന്തിരിഞ്ഞാല്‍ ഒരു പ്രതിഫലവുമുണ്ടെന്ന തത്വം മനസ്സിലാക്കാതെ ഒരാള്‍ ഒരു നന്മ ചെയ്യുന്നത് അല്ലാഹുവിന്റെ അപ്രീതിയെ ഭയപ്പെട്ടുകൊണ്ടും തിന്മയില്‍ നിന്ന് പിന്തിരിയുന്നത് അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടുകൊണ്ടുമാണെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ മേല്‌പറഞ്ഞ പ്രതിഫലങ്ങള്‍ക്ക് അയാള്‍ അര്‍ഹനായിത്തീരുമോ?
ടി അബ്‌ദുന്നാസിര്‍ കുറ്റിപ്പുറം
അല്ലാഹുവിന്റെ അപ്രീതിയോ ശിക്ഷയോ ഭയപ്പെട്ട് സല്‍പ്രവൃത്തി ചെയ്യുന്നത് അല്ലാഹുവിനുള്ള സമര്‍പ്പണത്തിന്റെ ഭാഗം തന്നെയാണ്. അല്ലാഹുവിനുവേണ്ടി ചെയ്യുന്ന ഏത് നന്മയ്‌ക്കും അവന്‍ പത്തിരട്ടിയോ അതിലേറെയോ പ്രതിഫലം നല്‌കുമെന്നാണ് വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രബലമായ ഹദീസില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്.
അല്ലാഹുവെ ഉദ്ദേശിച്ചല്ലാതെ ചെയ്യുന്ന നല്ല പ്രവൃത്തിക്ക് അവന്‍ പ്രതിഫലം നല്‌കുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല. കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി മാത്രമാണ് പരിഗണിക്കപ്പെടുകയെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രീതിയോ അംഗീകാരമോ ലക്ഷ്യമാക്കിയാണ് നല്ല പ്രവൃത്തികള്‍ ചെയ്യുന്നതെങ്കില്‍ അതിന് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്ന് മാത്രമല്ല അവന്റെ ശിക്ഷയ്‌ക്ക് അത് കാരണമായിത്തീരുകയും ചെയ്യും.
0 അഭിപ്രായങ്ങള്‍:
Post a Comment