ഇബ്‌നു അബ്ബാസ്(റ) പറയുന്നു. ``ഏഴ് അവയവങ്ങള്‍ കൊണ്ട് സുജൂദ് ചെയ്യാന്‍ നബി(സ) കല്‌പിക്കപ്പെട്ടിരിക്കുന്നു. തന്റെ വസ്‌ത്രമോ മുടിയോ തൂങ്ങിക്കിടക്കുന്നത് തടയരുതെന്നും.''
നമസ്‌കരിക്കുമ്പോള്‍ വസ്‌ത്രവും മുടിയും നിവര്‍ത്തിയിടാതെ കെട്ടിയും മടക്കിയും വയ്‌ക്കരുത് എന്നാണോ ഈ ഹദീസിന്റെ താല്‌പര്യം? ഞെരിയാണിക്ക് താഴെ ഇറങ്ങുന്ന വസ്‌ത്രങ്ങള്‍ മടക്കിവെക്കുന്നത് കുറ്റകരമാണെന്നാണോ ഈ ഹദീസ് പഠിപ്പിക്കുന്നത്?
നമസ്‌കരിക്കുമ്പോള്‍ വസ്‌ത്രവും മുടിയും നിവര്‍ത്തിയിടാതെ കെട്ടിയും മടക്കിയും വയ്‌ക്കരുത് എന്നാണോ ഈ ഹദീസിന്റെ താല്‌പര്യം? ഞെരിയാണിക്ക് താഴെ ഇറങ്ങുന്ന വസ്‌ത്രങ്ങള്‍ മടക്കിവെക്കുന്നത് കുറ്റകരമാണെന്നാണോ ഈ ഹദീസ് പഠിപ്പിക്കുന്നത്?
എം അബ്‌ദുര്‍റഹ്‌മാന്‍ കോഴിക്കോട്
ഈ ഹദീസിലുള്ളത് സുജൂദിന് മാത്രം ബാധകമാകമായിട്ടുള്ള നിര്‍ദേശമാണ്. സുജൂദില്‍ നെറ്റിവെക്കുമ്പോള്‍ തലയിലുള്ള തട്ടം, നീണ്ട മുടി എന്നിവ നിലത്ത് തട്ടാത്ത വിധം മടക്കിവെക്കുകയോ വകഞ്ഞുമാറ്റുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. അതുപോലെ തന്നെ കുപ്പായക്കൈ കയറ്റിയോ മടക്കിയോ വെക്കരുതെന്നും. അല്ലാഹുവിന്റെ മുമ്പില്‍ പരമമായ താഴ്‌മ കാണിക്കുകയാണല്ലോ സുജൂദിന്റെ താല്‌പര്യം. ആ താഴ്‌മയില്‍ വസത്രവും മുടിയുമെല്ലാം പങ്കുവഹിച്ചുകൊള്ളട്ടെ എന്നാണ് നബി(സ) പഠിപ്പിച്ചത്. വസ്‌ത്രം നെരിയാണിയെക്കാള്‍ താഴോട്ട് ഇറങ്ങിനില്‌ക്കരുത് എന്നത് എല്ലാ സമയത്തേക്കും ബാധകമായ വിലക്കാണ്. നമസ്‌കാര വേളയില്‍ ആ വിലക്ക് കുറേക്കൂടെ ഗൗരവമുള്ളതാണ്. അതുകൊണ്ട് മത നിഷ്‌ഠയുള്ളവര്‍ പാന്റ്‌സ് നെരിയാണിവരെ മാത്രം ഇറക്കമുള്ള നിലയില്‍ തുന്നിക്കുകയാണ് ചെയ്യേണ്ടത്. തുന്നിയപ്പോള്‍ ഇറക്കം കൂടിപ്പോയിട്ടുണ്ടെങ്കില്‍ മടക്കിവെക്കുകതന്നെ വേണം; നമസ്‌കാരത്തിലും അല്ലാത്തപ്പോഴും. എന്നാല്‍ നെരിയാണിവരെ ഇറക്കമുള്ള വസ്‌ത്രം സുജൂദിന്നിടയില്‍ താഴോട്ട് ഇറങ്ങുകയോ നിലത്ത് തട്ടുകയോ ചെയ്യുന്നതില്‍ കുഴപ്പമില്ല. അങ്ങനെ താഴോട്ടിറങ്ങാതിരിക്കാന്‍ പ്രത്യേകമായി മടക്കുകയോ കൈകൊണ്ട് തടുക്കുകയോ ചെയ്യരുത് എന്നതും ഹദീസിന്റെ താല്‌പര്യമാകുന്നു.
0 അഭിപ്രായങ്ങള്‍:
Post a Comment