ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മയ്യിത്ത്‌ നമസ്‌കാരത്തില്‍ എത്ര സലാം?

ഒരു മയ്യിത്ത്‌ നമസ്‌കാരത്തില്‍ പങ്കെടുത്തപ്പോള്‍ ഇമാം നിന്നയാള്‍ നമസ്‌കാരം തുടങ്ങുന്നതിനു മുമ്പ്‌ മയ്യിത്ത്‌ നമസ്‌കാരത്തില്‍ ഒരു സലാം വീട്ടിയാല്‍ മതിയെന്നു പറയുകയും അങ്ങനെ ചെയ്യുകയും ചെയ്‌തു. യഥാര്‍ഥത്തില്‍ മയ്യിത്ത്‌ നമസ്‌കാരത്തില്‍ എത്ര സലാം ഉണ്ട്‌? എന്താണ്‌ നബിചര്യയിലുള്ളത്‌?
അബൂആദില ഇഹ്‌സാന ചാത്തല്ലൂര്‍

മയ്യിത്ത്‌ നമസ്‌കാരത്തില്‍ ഒരു സലാം മാത്രമേ പാടുള്ളൂവെന്ന്‌ അദ്ദേഹം പറഞ്ഞത്‌ ഏത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന്‌ `മുസ്‌ലിമി'ന്‌ അറിയില്ല. ബൈഹഖി ഇബ്‌നുമസ്‌ഊദി(റ)ല്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ വിഷയകമായ ഒരു ഹദീസ്‌ ശൗക്കാനി ഉദ്ധരിച്ചിട്ടുണ്ട്‌. അത്‌ ഇപ്രകാരമാണ്‌: ``റസൂല്‍(സ) ചെയ്യാറുണ്ടായിരുന്ന മൂന്നു കാര്യങ്ങള്‍ ജനങ്ങള്‍ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു. അവയില്‍ ഒന്നാണ്‌ മറ്റു നമസ്‌കാരങ്ങളില്‍ സലാം ചൊല്ലുന്നതുപോലെത്തന്നെ മയ്യിത്ത്‌ നമസ്‌കാരത്തിലും സലാം ചൊല്ലുക എന്നത്‌.'' ഇതേ ആശയത്തിലുള്ള മറ്റൊരു ഹദീസ്‌ അബ്‌ദുല്ലാഹിബ്‌നു അബീ ഔഫായില്‍ നിന്ന്‌ ബൈഹഖി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ശൗക്കാനി രേഖപ്പെടുത്തിയിരിക്കുന്നു. (ശൗക്കാനി, കിതാബുല്‍ ജനാഇസ്‌, പേജ്‌ 756). മയ്യിത്ത്‌ നമസ്‌കാരത്തില്‍ രണ്ട്‌ സലാം ചൊല്ലലാണ്‌ നബിചര്യയെന്നും, എന്തുകൊണ്ടോ ചില ആളുകള്‍ മുന്‍കാലങ്ങളില്‍ അതില്‍ വ്യത്യാസം വരുത്തിയിരുന്നുവെന്നുമാണ്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. നബിചര്യക്കാണല്ലോ യഥാര്‍ഥ വിശ്വാസികള്‍ മുന്‍ഗണന നല്‍കേണ്ടത്‌.
 

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers