നോമ്പ് നോറ്റു വീട്ടാന്‍ ബാധ്യതയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ ആ നോമ്പ് വീട്ടേണ്ടതുണ്ടോ?
അബ്‌ദുല്‍ മലിക്ക് (കൊച്ചി)
``വല്ലവനും നോമ്പ് ബാധ്യതയുള്ള നിലയില്‍ മരിച്ചാല്‍ അയാള്‍ക്ക് പകരം അയാളുടെ അടുത്ത ബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണെന്ന്'' നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയകമായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട് ചെയ്‌ത മറ്റൊരു ഹദീസ് ഇപ്രകാരമാകുന്നു: ഒരു സ്‌ത്രീ റസൂലി(സ)ന്റെ അടുത്ത് വന്നു ``ഒരു മാസത്തെ നോമ്പ് ബാധ്യതയുള്ള നിലയില്‍ എന്റെ മാതാവ് മരിച്ചിരിക്കുന്നു. അവര്‍ക്ക് പകരം ഞാനത് നോല്‍ക്കേണ്ടതുണ്ടോ'' എന്ന് ചോദിച്ചു. ``അവര്‍ക്ക് കട ബാധ്യതയുണ്ടായിരുന്നെങ്കില്‍ നീ വീട്ടുമായിരുന്നോ?'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അവള്‍ അതെയെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ``എങ്കില്‍ അല്ലാഹുവിനുള്ള കടമാണ് വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്.''
0 അഭിപ്രായങ്ങള്‍:
Post a Comment