``എന്താണ് ഹജറുല്‍ അസ്‌വദ്? അതിന്റെ നിറം കറുപ്പ് തന്നെയാണോ? ഉത്തരം: സ്വര്‍ഗത്തില്‍ നിന്നുള്ള കല്ല്. പാലിനേക്കാള്‍ വെളുത്ത നിറമായിരുന്നു. പക്ഷേ, മനുഷ്യ ദോഷങ്ങള്‍ അതിനെ കറുപ്പിച്ചു.'' (ഇസ്‌ലാം ക്വിസ്, പേജ് 148)
ഇത് ശരിയാണോ? ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്നാണെന്നതിനോ മനുഷ്യദോഷങ്ങള്‍ അതിനെ കറുപ്പിച്ചുവെന്നതിനോ പ്രവാചകവചനങ്ങളിലെവിടെയെങ്കിലും പരാമര്‍ശങ്ങളുണ്ടോ?
അന്‍സാര്‍ (ഒതായി)
ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിയതാണെന്ന് റസൂല്‍(സ) പറഞ്ഞതായി തിര്‍മിദിയും നസാഈയും ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന് റോപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ ഹദീസ് സ്വഹീഹാണെന്ന് തിര്‍മിദിയും അല്‍ബാനിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ``അത് പാലിനേക്കാള്‍ തൂവെള്ള നിറമുള്ളതായിരുന്നു. മനുഷ്യരുടെ പാപങ്ങളാണ് അതിനെ കറുപ്പിച്ചുകളഞ്ഞത്'' എന്നു കൂടി റസൂല്‍(സ) പറഞ്ഞുവെന്ന് തിര്‍മിദി, അഹ്‌മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ ഹദീസ് സ്വഹീഹാണെന്ന് ഇബ്‌നു ഖുസൈമ: അഭിപ്രായപ്പെട്ടിരിക്കുന്നു.
നബി(സ) ഹജറുല്‍ അസ്‌വദ് ചുംബിച്ചുവെന്നും തൊട്ടുവന്ദിച്ചുവെന്നും വ്യക്തമാക്കുന്ന ബുഖാരിയുടെയും മുസ്‌ലിമിന്റെയും കൂടുതല്‍ പ്രബലമായ ഹദീസുകളില്‍ ആ കല്ല് സ്വര്‍ഗത്തില്‍ നിന്ന് കൊണ്ടുവന്നതാണെന്നോ മുമ്പ് അതിന്റെ നിറം വെള്ളയായിരുന്നുവെന്നോ പറഞ്ഞിട്ടില്ല. ഈ വിഷയകമായി കൂടുതല്‍ വിവരങ്ങള്‍ ഹദീസുകളില്‍ നിന്ന് ലഭ്യമല്ല.
0 അഭിപ്രായങ്ങള്‍:
Post a Comment