നോമ്പെടുക്കാന്‍ തീരുമാനമെടുത്തതിനുശേഷം ഓര്‍മയില്ലാതെ ഒരാള്‍ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ അയാളുടെ നോമ്പ് നിഷ്‌ഫലമാകുമോ?
അബ്‌ദുല്‍സലീം (കണ്ണൂര്‍ )
സത്യവിശ്വാസികളുടെ ഒരു പ്രാര്‍ഥന വിശുദ്ധഖുര്‍ആനില്‍ എടുത്തുകാണിച്ചിട്ടുള്ളത് ഇപ്രകാരമാണ്. ``ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോവുകയോ ഞങ്ങള്‍ക്ക് തെറ്റ് പറ്റുകയോ ചെയ്‌താല്‍ ഞങ്ങളെ ശിക്ഷിക്കരുതേ'' (2:286). ``എന്റെ സമുദായത്തിന് അബദ്ധത്തിന്റെയും മറവിയുടെയും കാര്യത്തില്‍ വിട്ടുവീഴ്‌ച നല്‌കപ്പെട്ടിരിക്കുന്നു'' എന്ന് നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നോമ്പിന്റെ കാര്യത്തില്‍ പ്രത്യേകമായുള്ള ഒരു നബിവചനം ഇപ്രകാരമാകുന്നു: ``നോമ്പുണ്ടായിരിക്കെ ആരെങ്കിലും മറന്നുകൊണ്ട് വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ (അത് പരിഗണിക്കാതെ) ആ ദിവസത്തെ നോമ്പ് അവര്‍ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹുവാണ് അവര്‍ക്ക് ആ ഭക്ഷണമോ പാനീയമോ നല്‌കിയത്.'' (ബുഖാരിയും മുസ്‌ലിമും അബൂഹുറയ്‌റ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌തത്) മറന്നുകൊണ്ട് നോമ്പ് മുറിക്കാന്‍ ഇടയായാല്‍ പകരം നോമ്പ് നോറ്റുവീട്ടുകയോ പ്രായശ്ചിത്തം ചെയ്യുകയോ വേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന ഒരു ഹദീസ് ഹാകിം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍:
Post a Comment