`വളരെ ചെറുപ്പത്തില്‍ വിധവയാകേണ്ടി വന്ന ആഇശ(റ)ക്ക് പ്രവാചകന്റെ ഭാര്യയായി എന്നതിന്റെ പേരില്‍ പുനര്‍വിവാഹം നിഷേധിക്കപ്പെടുകയായിരുന്നു. എന്നാല്‍ മുഹമ്മദ് നബി(സ)ക്ക് മധ്യവയസ്സ് പിന്നിട്ടതിന് ശേഷവും തരുണീമണികളായ പെണ്‍കുട്ടികളെ വിവാഹംചെയ്യാന്‍ ഇസ്‌ലാം അനുമതി നല്‌കുകയും ചെയ്‌തു. ഇവിടെ സ്‌ത്രീയുടെ ലൈംഗിക തൃഷ്‌ണയ്‌ക്ക് കൂച്ചുവിലങ്ങിടുകയും പുരുഷന് ലൈംഗിക സ്വാതന്ത്ര്യം അനുവദിക്കുകയുമല്ലേ ഇസ്‌ലാം ചെയ്യുന്നത്?'' -ഈ വരികള്‍ ഖദീജ മുംതാസിന്റെ ബര്‍സ എന്ന നോവലില്‍ നിന്നാണ്. ഈ വിമര്‍ശനത്തെ `മുസ്‌ലിം' എങ്ങനെ വിലയിരുത്തുന്നു?
കെ ഇ ശാഹുല്‍ ഹമീദ് -പെരുമണ്ണ
ഇസ്‌ലാമില്‍ ഒരു പുരുഷന് ഏത് പ്രായത്തിലും ഒരു സ്‌ത്രീയെ വിവാഹം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ ഒരു സ്‌ത്രീക്ക് ഏത് പ്രായത്തിലും ഒരു ഭര്‍ത്താവിനെ സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ട്. യാതൊരു വിധവയ്‌ക്കും ഇസ്‌ലാം പുനര്‍വിവാഹസ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. എന്നാല്‍ പ്രവാചക പത്‌നിമാര്‍ക്ക് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ ഉമ്മഹാതുല്‍ മുഅ്‌മിനീന്‍ (സത്യവിശ്വാസികളുടെ മാതാക്കള്‍) എന്ന പദവി നല്‌കിയിട്ടുള്ളതു കൊണ്ടാണ് പ്രവാചകന്റെ വിയോഗശേഷം അവര്‍ക്ക് പുനര്‍വിവാഹത്തിനുള്ള സാധ്യത ഇല്ലാതായത്. ഒരാള്‍ക്കും തന്റെ മാതാവിന്റെ പദവിയുള്ള സ്‌ത്രീയെ ഭാര്യയായി സ്വീകരിക്കാന്‍ പറ്റില്ലല്ലോ. ``പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.'' (വി.ഖു 33:6). സത്യവിശ്വാസികള്‍ മറ്റെല്ലാ സൃഷ്‌ടികളെക്കാളും ഉപരിയായി സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട അന്തിമ പ്രവാചകന്റെ പത്‌നിമാരെ മാതൃതുല്യം പരിഗണിക്കണമെന്ന് അനുശാസിച്ചതില്‍ അസാംഗത്യമൊന്നുമില്ല. തങ്ങള്‍ക്ക് പുനര്‍വിവാഹത്തിന് അവസരം ഇല്ലാതായതിന്റെ പേരില്‍ പ്രവാചക തിരുമേനിയുടെ പത്‌നിമാരാരും പരാതിപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment