നിന്ന് നമസ്‌കരിക്കാന്‍ സാധിക്കാത്തവര്‍ ഇരുന്ന് നമസ്‌കരിക്കാറാണ് പതിവ്. എന്നാല്‍ ഇരുന്ന് നമസ്‌കരിക്കുന്നവന് നിന്ന് നമസ്‌കരിക്കുന്നവന്റെ പകുതിയേ ലഭിക്കൂവെന്ന് ഒരു ഹദീസില്‍ കാണാനിടയായി. പകുതി പ്രതിഫലം എന്നാണോ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്?
കെ പി ഹബീബ് കണ്ടോത്ത്‌പാറ
യാതൊരാളോടും അയാളുടെ കഴിവിനപ്പുറം ചെയ്യാന്‍ അല്ലാഹു നിര്‍ബന്ധിക്കുകയില്ല എന്നത് അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യമാണ്. അതിനാല്‍ നില്‌ക്കാന്‍ കഴിയാത്തതിനാല്‍ ഇരുന്നു നമസ്‌കരിക്കുന്നവരുടെ പ്രതിഫലം അതിന്റെ പേരില്‍ അല്ലാഹു കുറയ്‌ക്കുമെന്ന് കരുതാവുന്നതല്ല. നില്‌ക്കാന്‍ കഴിവുള്ളവന്‍ നിര്‍ബന്ധനമസ്‌കാരം നിന്നുകൊണ്ട് തന്നെയാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ സുന്നത്ത് നമസ്‌കാരത്തിന്റെ കാര്യം ഇതില്‍ നിന്ന് വ്യത്യസ്‌തമാണ്. നില്‌ക്കാന്‍ കഴിവുള്ളവനും ഇരുന്നുകൊണ്ട് അത് നിര്‍വഹിക്കാം. അതാണ് താങ്കള്‍ പരാമര്‍ശിച്ച ഹദീസിലെ പ്രതിപാദ്യവിഷയം.
0 അഭിപ്രായങ്ങള്‍:
Post a Comment