റബര്‍, കാപ്പി, ചായ തുടങ്ങിയ വാണിജ്യവിളകള്‍ക്ക് ഏതളവിലാണ് സകാത്ത് നല്‌കേണ്ടത്? ഈ ഉത്‌പന്നങ്ങള്‍ എത്രത്തോളം ഉണ്ടായാലാണ് സകാത്ത് നല്‌കേണ്ടത്?
എ അബ്‌ദുര്‍റഹ്‌മാന്‍ -കാലടി
ഇവയില്‍നിന്നുള്ള ആദായം 590 ഗ്രാം വെള്ളിയുടെ വിലയ്‌ക്കുള്ളത്രയോ അതിലധികമോ ഉണ്ടെങ്കില്‍ ആദായത്തിന്റെ പത്ത് ശതമാനം നല്‌കുകയാണ് വേണ്ടത്. ഇവ വിറ്റുകിട്ടുന്ന പണമാണ് നാം ഉപജീവനത്തിന് എടുക്കുന്നത് എന്നതിനാലാണ് വെള്ളിയുടെ അഥവാ നാണയത്തിന്റെ പരിധി ഇതിന് ബാധകമാക്കാമെന്ന് കരുതുന്നത്. കാര്‍ഷികോത്‌പന്നങ്ങള്‍ക്ക് നബി(സ) നിശ്ചയിച്ച സകാത്ത് വിഹിതം പത്ത് ശതമാനമായതുകൊണ്ടാണ് ഇവയ്‌ക്കും ആ വിഹിതം നല്‌കണമെന്ന് പറയുന്നത്. കൃഷിക്ക് ജലസേചനവും വളംചേര്‍ക്കലും അനിവാര്യമാണെങ്കില്‍ അഞ്ചുശതമാനം സകാത്ത് നല്‌കിയാല്‍ മതി.
0 അഭിപ്രായങ്ങള്‍:
Post a Comment