ഇമാമിന്റെ കൂടെ അവസാന രണ്ട് റക്‌അത്ത് നമസ്‌കരിച്ച മഅ്‌മൂം ബാക്കിയുള്ള രണ്ട് റക്‌അത്ത് നമസ്‌കരിക്കുമ്പോള്‍ ഫാത്തിഹക്ക് ശേഷം സൂറത്തുകള്‍ ഓതുന്നത് സുന്നത്തുണ്ടോ? ഇമാമിന്റെ കൂടെഒരിക്കല്‍ തശഹ്‌ഹുദ് മുഴുവന്‍ ചൊല്ലിയ ആള്‍ എന്നതിനാല്‍ പിന്നെ അയാള്‍ തശ്‌ഹ്‌ഹുദ് മുഴുവന്‍ ചൊല്ലേണ്ടതുണ്ടോ?
കെ പി അബൂബക്കര്‍ , മുത്തനൂര്‍
ഇമാമായാലും മുഅ്‌മൂമായാലും ഓരോരുത്തരുടെയും നമസ്‌കാരത്തിന്റെ ആദ്യത്തെ രണ്ടു റക്‌അത്തില്‍ മാത്രമാണ് സൂറത്ത് ഓതേണ്ടത്. ഇമാമിനെ മൂന്നാമത്തെ റക്‌അത്തില്‍ ഒരാള്‍ തുടര്‍ന്നാല്‍ അത് അയാളുടെ ആദ്യത്തെ റക്‌അത്താണ്. സൗകര്യപ്പെട്ടാല്‍ അയാള്‍ക്ക് അതിലും അടുത്ത റക്‌അത്തിലും സൂറത്ത് ഓതാം. എന്നാല്‍ ഇമാം സലാം വീട്ടിയ ശേഷം അയാള്‍ നമസ്‌കരിക്കുന്നത് അയാളുടെ അവസാനത്തെ റക്‌അത്തുകളാണ്. അവയില്‍ സൂറത്ത് ഓതാവുന്നതല്ല. ആദ്യ റക്‌അത്തുകളില്‍ സൂറത്ത് ഓതാന്‍ സൗകര്യം ലഭിക്കാത്തവര്‍ പകരം അവസാനത്തെ റക്‌അത്തുകളില്‍ ഓതണമെന്ന് നബി(സ) നിര്‍ദേശിച്ചിട്ടില്ല. ഏതൊരാളുടെയും നമസ്‌കാരത്തിലെ അവസാന റക്‌അത്തില്‍ തശഹ്‌ഹുദും സ്വലാത്തും ചൊല്ലണമെന്നാണ് പ്രബലമായ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നത്. തശഹ്‌ഹുദ് മുഴുവന്‍ എന്നാല്‍ വഅശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്നതുവരെയാണ്. അതില്‍ നിന്ന് ഏതെങ്കിലും ഭാഗം ഉപേക്ഷിക്കാവുന്നതല്ല. സ്വലാത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് എന്നാണ്. എന്നാല്‍ നബി(സ) പഠിപ്പിച്ചപോലെ ഇന്നക ഹമീദുന്‍ മജീദ് വരെ ചൊല്ലുന്നതാണ് പുണ്യകരം. ഇമാമിനോട് കൂടെ നേരത്തെ തശഹ്‌ഹുദ് ചൊല്ലിയതുകൊണ്ട് അവസാനത്തെ റക്‌അത്തില്‍ തശഹ്‌ഹുദ് ചൊല്ലാനുള്ള മഅ്‌മൂമിന്റെ ബാധ്യത ഒഴിവാകുകയില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment