മതം പ്രബോധനം ചെയ്യുന്ന ഒട്ടനവധി സംഘടനകള്‍ നിലവിലുണ്ട്. എന്നാല്‍ ഈ പ്രബോധന ധര്‍മം നിര്‍വഹിക്കുക എന്നത് വ്യക്തിബാധ്യതയാണോ അതോ സാമൂഹ്യ ബാധ്യതയോ?
സാദിഖ് അശ്‌റഫ് ശ്രീമൂലനഗരം
നബി(സ)യുടെ കാലത്ത് ഇന്നത്തേതു പോലുള്ള സംഘടനകള്‍ ഉണ്ടായിരുന്നില്ലല്ലോ. പ്രവാചകന്‍ പഠിപ്പിച്ച സത്യങ്ങള്‍ ഓരോ ശിഷ്യനും പരമാവധി ആളുകള്‍ക്ക് അറിയിച്ചുകൊടുക്കുകയാണുണ്ടായത്. പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ നബി(സ) ആജ്ഞാപിച്ചത് ഇവിടെ ഹാജരുള്ളവന്‍ ഹാജരില്ലാത്തവന് അറിയിച്ചു കൊടുക്കണം എന്നാണ്. ശാഹിദ്, ഗാഇബ് എന്നീ ഏകവചന പദങ്ങളാണ് അദ്ദേഹം പ്രയോഗിച്ചത്. ഇസ്‌ലാമിനെ സംബന്ധിച്ച് അറിയാവുന്ന കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കല്‍ ഓരോരുത്തരുടെയും ബാധ്യതയാണെന്നത്ര ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത്. ഒരു ഖുര്‍ആന്‍ സൂക്തമെങ്കിലും അറിയിച്ചുകൊടുക്കുക എന്നത് ഒരു പ്രബോധന ദൗത്യമെന്ന നിലയില്‍ നിര്‍വഹിക്കാന്‍ നബി(സ) ആഹ്വാനം ചെയ്‌തിട്ടുണ്ട്. സത്യസന്ദേശമെത്തിക്കുക എന്ന ബാധ്യത ഓരോരുത്തരും കഴിയുംവിധം നിര്‍വഹിച്ചാല്‍ മതി.
0 അഭിപ്രായങ്ങള്‍:
Post a Comment