ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞതായി ഉദ്ധരിച്ച ഒരു ഹദീസില്‍ അദ്ദേഹം നബി(സ)യുടെ കൂടെ നമസ്‌കരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വലത്തെ ചെവി പിടിച്ച് വലതുഭാഗത്ത് നിര്‍ത്തിയതായി പറയുന്നുണ്ട്. ഒരാള്‍ മാത്രമാണ് ഇമാമിനെ തുടരുന്നതെങ്കില്‍ ഇമാമിന്റെ വലതുഭാഗത്താണല്ലോ മഅ്‌മൂം നില്‌ക്കേണ്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇമാമിന്റെ വലതുഭാഗത്ത് തന്നെയാണ് (ഒറ്റ സ്വഫ്‌ഫ്) മഅ്‌മൂം നില്‍ക്കാറുള്ളത്. രണ്ടാമത് ഒരാള്‍ വന്നാല്‍ മഅ്‌മൂമിനെ തോണ്ടി പിന്നോട്ടുനിര്‍ത്തി തുടരുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ``ഒരാള്‍ മാത്രമാണ് ഇമാമിനെ തുടരുന്നതെങ്കില്‍ അയാള്‍ ഇമാമിന്റെ വലതുഭാഗത്ത് അല്‌പം താഴെയായിട്ടാണ് നില്‌ക്കേണ്ടത്. രണ്ടാമതൊരാള്‍ വന്നാല്‍ അയാള്‍ ഇമാമിന്റെ ഇടതുഭാഗത്ത് നില്‌ക്കുകയും ശേഷം രണ്ട് പേരുംകൂടി താഴോട്ട് ഇറങ്ങിനില്‌ക്കുകയും ചെയ്യേണ്ടതാണ്'' (ശബാബ് പു. 33, ലക്കം 23, പേജ് 40). ഇതില്‍ ഏതാണ് സുന്നത്തുമായി കൂടുതല്‍ യോജിക്കുന്നത്. ഇത് സംബന്ധമായി മറ്റു വല്ല ഹദീസും വന്നിട്ടുണ്ടോ? ഒരാള്‍ നമസ്‌കരിക്കുമ്പോള്‍ സുന്നത്തോ ഫര്‍ളോ എന്നൊന്നും അറിയാതെ തോണ്ടി തുടരുന്ന പതിവും കാണുന്നുണ്ട്. ഇതിന് വല്ല തെളിവും ഉണ്ടോ?
ഈ വിഷയകമായി ഇബ്‌നു അബ്ബാസ്, ജാബിര്‍, അനസ്(റ) എന്നിവരില്‍ നിന്ന് ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ഹദീസുകളിലും ഉള്ളത് ഏക മഅ്‌മൂമിനെ നബി(സ) തന്റെ വലതുഭാഗത്തേക്ക് മാറ്റിനിര്‍ത്തി എന്നാണ്. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്‌ത ഹദീസില്‍ `ഫജഅലനീ അന്‍ യമീനിഹി' (എന്നെ അദ്ദേഹത്തിന്റെ വലതു ഭാഗത്തേക്കാക്കി) എന്നാണുള്ളത്. വലത്തെ ചെവി പിടിച്ചു എന്ന് പറഞ്ഞിട്ടില്ല. ഈ ഹദീസിന് ബുഖാരി നല്‌കിയ ശീര്‍ഷകത്തില്‍ `അവര്‍ (ഇമാമും മുഅ്‌മൂമും) രണ്ടു പേര്‍ മാത്രമാണെങ്കില്‍ ഇമാമിന്റെ നേര്‍ വലതുഭാഗത്ത് ഇരുവരും തുല്യമായിട്ട് നില്‌ക്കണം' എന്ന് കാണാം. ഇത് ഹദീസിന്റെ ഭാഗമല്ല; ഹദീസില്‍ നിന്ന് അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനമാണ്. ആ നിഗമനം തെറ്റാണെന്ന് പറയാന്‍ പ്രത്യേക കാരണമൊന്നും കാണുന്നില്ല. എന്നാലും, ഇമാമിനേക്കാള്‍ അല്‌പം പിന്നിലായി വലതുഭാഗത്ത് നിര്‍ത്തിയാലും വലതുഭാഗത്തേക്ക് മാറ്റി എന്ന് പറയാന്‍ സാധ്യതയുണ്ട് എന്ന കാര്യം വിസ്‌മരിക്കാവുന്നതല്ല.
ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്‌ഹുല്‍ ബാരിയില്‍ ഇബ്‌നുഹജര്‍ അസ്‌ഖലാനി, `ഇരുവരും തുല്യമായിട്ട്' എന്ന് ശീര്‍ഷകത്തില്‍ ബുഖാരി രേഖപ്പെടുത്തിയതിനെ സംബന്ധിച്ച് ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു: ``മഅ്‌മൂം മുന്നോട്ടോ പിന്നോട്ടോ നീങ്ങരുത് എന്നാണ് അദ്ദേഹം (ബുഖാരി) ഉദ്ദേശിച്ചത്.
എന്നാല്‍ അദ്ദേഹം ഉദ്ധരിച്ച ഹദീസില്‍ നിന്ന് ഈ ആശയം അദ്ദേഹം ഗ്രഹിച്ചതില്‍ `വിദൂരത'യുണ്ട്. നമ്മുടെ കൂട്ടുകാര്‍ (ശാഫിഈ മദ്‌ഹബുകാര്‍) പറഞ്ഞിട്ടുള്ളത് മഅ്‌മൂം ഇമാമിനേക്കാള്‍ അല്‌പം പിന്നോട്ട് നീങ്ങി നില്‌ക്കലാണ് സുന്നത്ത് എന്നത്രെ'' (ഫത്‌ഹുല്‍ബാരി 3:104) `വിദൂരതയുണ്ട്' എന്ന വാക്കു കൊണ്ട് ഇബ്‌നുഹജര്‍ ഉദ്ദേശിച്ചത്, ഇമാമും മഅ്‌മൂമും ഒപ്പത്തിനൊപ്പം നില്‌ക്കണം എന്നത് ഹദീസില്‍ നിന്ന് ഖണ്ഡിതമായി തെളിയുന്നില്ല എന്നായിരിക്കാം. കേരളത്തില്‍ ശാഫിഈ മദ്‌ഹബിന്റെ സ്വാധീനം നിലനില്‌ക്കുന്നതാണ് മഅ്‌മൂം അല്‌പം പിന്നോട്ട് നീങ്ങുന്ന സമ്പ്രദായം നിലനില്‌ക്കുന്നതിന് കാരണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുള്ള രീതി തെറ്റാണെന്ന് പറയാവുന്നതല്ല എന്ന് തന്നെയാണ് `മുസ്‌ലിം' കരുതുന്നത്.
സെയ്‌തലവി ചുങ്കത്തറ ഖമീസ് മുശൈത്ത്

1 അഭിപ്രായങ്ങള്‍:
onnum manassilayilla
Post a Comment