ഇന്ന് മിക്ക മുസ്‌ലിം പള്ളികളിലും സ്ഥാപനങ്ങളിലും നിന്ന് മൂത്രമൊഴിക്കുവാനുള്ള സൗകര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇത് മതം അനുവദിച്ചതാണോ? ഇരുന്ന് മലമൂത്രവിസര്‍ജനം ചെയ്യുകയെന്നതല്ലേ ഇസ്‌ലാമിന്റെ രീതി?
എം ഫാരിസ് വടകര
ഇരുന്ന് മൂത്രമൊഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. നബി(സ) അധികസന്ദര്‍ഭങ്ങളിലും ഇരുന്നുകൊണ്ടാണ് മൂത്രമൊഴിച്ചത്. എന്നാല്‍ ഒരിക്കല്‍ നബി(സ) നിന്നു മൂത്രമൊഴിച്ചതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതിനാല്‍ അത് അനുവദനീയമാണെന്ന് വ്യക്തമാകുന്നു. അനുവദനീയമായ ഒരു കാര്യത്തിന് സൗകര്യമൊരുക്കുന്നതും അനുവദനീയമാകുന്നു. ഇരുന്നു മൂത്രമൊഴിക്കുന്നതിന് എന്തെങ്കിലും അസൗകര്യങ്ങളുള്ളവരെ അതിന് നിര്‍ബന്ധിക്കുന്നത് ഒട്ടും ന്യായമല്ല.
0 അഭിപ്രായങ്ങള്‍:
Post a Comment