റമദാനില്‍ നോമ്പനുഷ്‌ഠിക്കാന്‍ കഴിയാത്തവര്‍ സാധുക്കള്‍ക്ക് അന്നദാനം ചെയ്യണമെന്നാണല്ലോ വിധി. എന്നാല്‍ അന്നദാനത്തിന് പകരം കാശ് കൊടുത്താല്‍ മതിയാകുമോ? അങ്ങനെയെങ്കില്‍ എത്ര രൂപ കൊടുക്കണം?
കെ പി അബൂബക്കര്‍ -മുത്തന്നൂര്‍
ഒരു നോമ്പ് ഉപേക്ഷിക്കുന്നതിന് പ്രായശ്ചിത്തമായി ഒരു പാവപ്പെട്ടവന് ഭക്ഷണം (ത്വആമു മിസ്‌കീനിന്‍) നല്‌കണമെന്നാണ് വിശുദ്ധ ഖുര്‍ആനിലെ (2:184) കല്‌പന. പല പണ്ഡിതന്മാരും നിര്‍ദേശിച്ചിട്ടുള്ളത് ഒരു നോമ്പിന് ഒരു മുദ്ദ് (ഏകദേശം അര കിലോഗ്രാം) ഭക്ഷ്യവസ്‌തു എന്ന കണക്കില്‍ നല്‌കണമെന്നാണ്. അല്‌പം കൂടുതല്‍ കൊടുക്കുന്നത് ഉത്തമമായിരിക്കും എന്നതില്‍ സംശയമില്ല. പണം കൊടുത്ത് ആര്‍ക്കും യഥേഷ്‌ടം ഭക്ഷ്യവസ്‌തുക്കള്‍ വാങ്ങാന്‍ പറ്റുന്ന സാഹചര്യത്തില്‍ ഒരു നോമ്പിന് പകരം ഒരു പാവപ്പെട്ടവന്റെ ഒരു ദിവസത്തെ മിതമായ ഭക്ഷണത്തിന് മതിയാകുന്ന തുക നല്‌കാവുന്നതാണ്. ഇഷ്‌ടമുള്ള ഭക്ഷണം വാങ്ങാന്‍ ഗുണഭോക്താവിന് സൗകര്യം ലഭിക്കും എന്നത് പ്രായശ്ചിത്തം പണമായി നല്‌കുന്നതിന്റെ ഒരു പ്രയോജനമാകുന്നു. എന്നാല്‍ പണം അനാവശ്യകാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. ഗുണഭോക്താവിന് ഇഷ്‌ടപ്പെടുന്ന തരത്തില്‍ ഗുണമേന്മയുള്ള ഭക്ഷ്യവസ്‌തുക്കള്‍ നല്‌കുന്നത് ഏത് നിലയിലും ഉത്തമമായിരിക്കും.
0 അഭിപ്രായങ്ങള്‍:
Post a Comment