``ഏതെല്ലാം അറിവുകളും ശേഷികളും തന്റെ വിദ്യാര്‍ഥികള്‍ നേടിയെന്നും നേടാതെ പോയത് ഏതെല്ലാമെന്നും സ്വയം തിരിച്ചറിയുന്നതിനു വേണ്ടിയാണ് അധ്യാപകര്‍ അവര്‍ക്ക് പരീക്ഷ നടത്തുന്നത്. തന്റെ എല്ലാ സൃഷ്‌ടികളെക്കുറിച്ചും സകലവിധ അറിവുകളുമുള്ള ദൈവത്തിന് പിന്നീട് മനുഷ്യരെ പരീക്ഷിക്കുന്നതിന്റെ ആവശ്യമെന്താണ്?'' ഒരു യുക്തിവാദി നേതാവിന്റെ പ്രസംഗത്തില്‍ നിന്ന്. `മുസ്‌ലിം' എന്ത് പറയുന്നു?
അബൂസലീല്‍ - ആമയൂര്‍
അധ്യാപകന് വിദ്യാര്‍ഥിയെ സംബന്ധിച്ച് തിരിച്ചറിവുണ്ടാവുക എന്നത് ഫലപ്രദമായ അധ്യാപനത്തിന് ഉപകരിക്കുമെങ്കിലും അതല്ല പരീക്ഷയുടെ ആത്യന്തിക ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠിക്കാന്‍ പ്രചോദനം നല്‍കുകയും അവരുടെ അറിവും കഴിവും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് പരീക്ഷകള്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വിവിധ ജീവിതമേഖലകളില്‍ സേവനമര്‍പ്പിക്കാന്‍ അവരെ പ്രാപ്‌തരാക്കുക എന്നതും ഒരു ഉദ്ദേശ്യമാണ്. അല്ലാഹു മനുഷ്യരെ പരീക്ഷിക്കുന്നതിന് ഇതുപോലെ ബഹുമുഖ ലക്ഷ്യങ്ങളുണ്ടായിരിക്കാം. സര്‍വജ്ഞനായ അല്ലാഹുവെ പരിമിതമായ അറിവ് മാത്രമുള്ള അധ്യാപകരോടോ പരിശീലകരോടോ ഉപമിക്കാവുന്നതല്ല.
0 അഭിപ്രായങ്ങള്‍:
Post a Comment