എന്റെ സുഹൃത്തിന്റെ മകളുടെ നിക്കാഹ് കഴിഞ്ഞ ഏപ്രിലില്‍ നടന്നു. മൂന്ന് ദിവസത്തിനു ശേഷം, അവള്‍ക്കിഷ്‌ടമില്ലാത്തതിനാല്‍ അവളുടെ ആവശ്യപ്രകാരം വിവാഹമോചനം നടത്തുകയും ചെയ്‌തു.
ഈ കാലയളവില്‍ അവര്‍ രണ്ടു പേരും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞിട്ടില്ലെന്ന് രണ്ടു പേരും സമ്മതിച്ചു. അപ്പോള്‍ അവള്‍ ഇദ്ദ ആചരിക്കേണ്ടതില്ല എന്ന് (വി.ഖു. 33:49) വ്യക്തമാക്കുന്നു. എന്നാല്‍ അവള്‍ക്ക് വേറെ കല്യാണം വന്നപ്പോള്‍ മൂന്ന് മാസം കഴിയണമെന്ന് വഖഫ് ബോര്‍ഡ് സെക്രട്ടറി അവരെ രേഖാമൂലം അറിയിച്ചു. ഇത് ഇസ്‌ലാമിക വിരുദ്ധമല്ലേ?
അബൂജാബിറ (പള്ളിക്കല്‍ )
അവര്‍ തമ്മില്‍ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ അവള്‍ ഇദ്ദ: ആചരിക്കേണ്ടതില്ല. ഏത് സമയത്തും അവള്‍ക്ക് പുനര്‍വിവാഹം ചെയ്യാവുന്നതാണ്. ഈ വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഇടപെട്ടതിന്റെ സാഹചര്യം വ്യക്തമല്ല.
0 അഭിപ്രായങ്ങള്‍:
Post a Comment