ചില പള്ളികളില്‍ മഗ്‌രിബ് ബാങ്ക് വിളിച്ച ഉടനെ എല്ലാവരും എഴുന്നേറ്റ് രണ്ട് റക്‌അത്ത് സുന്നത്ത് നമസ്‌കരിക്കുന്നതായി കാണുന്നു. 10 റക്‌അത്ത് സുന്നത്ത് നമസ്‌കാരത്തിന് നല്‌കുന്നതിലേറെ പ്രാധാന്യമാണ് അവിടങ്ങളില്‍ ഇതിന് നല്‌കി കാണുന്നത്. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ?
കെ പി അബൂബക്കര്‍ മുത്തനൂര്‍
ബുഖാരി റിപ്പോര്‍ട്ട് ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: റസൂല്‍(സ) പറഞ്ഞു: ``നിങ്ങള്‍ മഗ്‌രിബിന് മുമ്പ് നമസ്‌കരിക്കൂ. നിങ്ങള്‍ മഗ്‌രിബിനു മുമ്പ് നമസ്‌കരിക്കൂ.'' മൂന്നാം പ്രാവശ്യം അദ്ദേഹം പറഞ്ഞു: ``അങ്ങനെ ചെയ്യാന്‍ ഉദ്ദേശിച്ചവര്‍ക്ക്.'' ജനങ്ങള്‍ അതൊരു പതിവായി സ്വീകരിക്കുമോ എന്ന ഭയം കൊണ്ടാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. ഇബ്‌നുഹിബ്ബാന്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ) മഗ്‌രിബിന് മുമ്പ് രണ്ടു റക്‌അത്ത് നമസ്‌കരിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇബ്‌നു അബ്ബാസ്(റ) ഇപ്രകാരം പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്: ഞങ്ങള്‍ സൂര്യാസ്‌തമയത്തിന് ശേഷം രണ്ടു റക്‌അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. നബി(സ) അത് കണ്ടിട്ട് ഞങ്ങളോട് അപ്രകാരം ചെയ്യാന്‍ കല്‌പിക്കുകയോ ഞ ങ്ങളെ അതില്‍ നിന്ന് വിലക്കുകയോ ചെയ്‌തില്ല. നബി(സ) പതിവായി നിര്‍വഹിച്ചിരുന്ന സുന്നത്ത് നമസ്‌കാരങ്ങളെ സംബന്ധിച്ച കൂടുതല്‍ പ്രബലമായ റിപ്പോര്‍ട്ടുകളില്‍ ഈ സുന്നത്ത് നമസ്‌കാരത്തെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ല. എന്നാലും ഇത് സുന്നത്തല്ലെന്ന് പറയാവുന്നതല്ല.
0 അഭിപ്രായങ്ങള്‍:
Post a Comment