ഒരാള്‍ ലൈംഗികവേഴ്‌ച മുഖേന നോമ്പ് മുറിക്കാന്‍ ഇടയായാല്‍ എന്താണു ചെയ്യേണ്ടത്?
നസീല്‍ (കോഴിക്കോട്)
ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ് ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള ഒരു നബിവചനമനുസരിച്ച് അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്‌ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ആഹാരം നല്‌കുക. ആഹാരത്തിന്റെ അളവ് നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്ന് നബി(സ) പറഞ്ഞതായി അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍:
Post a Comment